ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു;കന്നഡ നിര്‍മാതാവ് നവീന്‍ ആണ് വരന്‍.

കൊച്ചി: മലയാളത്തിലെ  മുൻനിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ. ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  മഞ്ജു വാര്യർ മാത്രമാണ് സിനിമാ മേഖലയിൽനിന്ന് പങ്കെടുത്ത പ്രമുഖ വ്യക്തിത്വം.

വിവാഹം ഉടനുണ്ടാകില്ലെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങൾ നല്കുന്ന സൂചന. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനാണ് നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്.

2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല. ആ വർഷം വർഷം സെപ്റ്റംബറിൽ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാൻ കാരണമായി. 2015 ജനുവരിയിൽ വിവാഹം നടത്താനിരിക്കുമ്പോൾ നവീന്റെ അ്മ്മ മരിച്ചു. ഇങ്ങനെ വിവാഹം നീണ്ടുപോകുകയായിരുന്നു.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

ഹണി ബീ 2വാണ് ഭാവനയുടേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക.

2002ൽ സംവിധായകൻ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ ഭാവന 15 വർഷം നീണ്ട
സിനിമ ജീവിതത്തിനിടയിൽ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.ആദ്യ സിനിമയിൽ തന്നെ കേരള സംസ്ഥാനസർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമക്കി. നമ്മളും ഭാവനയുടെ പരിമളവും കേരളത്തിൽ വൻ ഹിറ്റായപ്പോൾ നിരവധി ഓഫറുകളാണ് ലഭിച്ചത്.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ശ്യാമപ്രസാദിന്റെ ഇവിടെ, ഒഴിമുറി തുടങ്ങിയ വ്യത്യസ്തമായ സിനിമകളിൽ പങ്കാളിയാകുമ്പോഴും ഹണിബിയും ഏഴാമത്തെ രാവുമെല്ലാം ചെയ്തിരുന്നു. ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെ 2005ൽ കേരള സംസ്ഥാനസർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം
[masterslider id="10"]

Related posts

Click Here to Follow Us