ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ വീണ്ടും അഴിമതി കുരിക്കില്‍.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളി​ന്‍റെ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം.   ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ കെജരിവാളിന്‍റെ ഭാര്യാ സഹോദരന്‍ സുരേന്ദർ കുമാർ ബൻസാലിനെതിരെയാണ് ഡൽഹി പൊലീസ്​ അന്വേഷണം തുടങ്ങിയത്.

കൂടുതൽ ലാഭം നേടാൻ പൊതുമരാമത്ത്​ വകുപ്പിന്​ വ്യാജബില്ലുകളും അനുബന്ധരേഖകളും ബൻസാൽ സമർപ്പിച്ചുവെന്നാണ്​ കുറ്റം. വ്യാജ കമ്പനികളെ ഉപയോഗിച്ച്​ ഓവുചാൽ നിർമാണത്തിന്​ കരാർ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്​.

  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'

അരവിന്ദ്​ കെജ്​രിവാൾ ഇതിന്​ സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.ഡൽഹി പൊലീസി​ന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്​ പ്രാഥമികാന്വേഷണത്തിന്​ ഉത്തരവിട്ടത്​.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts