കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടി രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളടക്കം 9 പേരെ സിബിഐ അറസ്റ്റു ചെയ്തു.

മുംബൈ: വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് 900 കോടി രൂപ വായ്പ നല്‍കിയ സംഭവത്തില്‍ ഐഡിബിഐ ബാങ്ക് മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാളടക്കം 9 പേരെ സിബിഐ അറസ്റ്റു ചെയ്തു.

കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്. അറസ്റ്റിന് പിന്നാലെ അഗര്‍വാള്‍, രഘുനാഥന്‍എന്നിവരുടെ വസതികളിലും ബംഗളൂരു യു.ബി ടവറിലെ മൂന്ന് നിലകളിലായുള്ള മല്യയുടെ വസതിയിലുമുള്‍പ്പെടെ പതിനൊന്നിടങ്ങളില്‍ സിബിഐ റെയ്ഡും നടത്തി.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്തതിന് ശേഷം വിജയ് മല്യ രാജ്യം വിടുകയായിരുന്നു. നിരവധി തവണ വിവിധ കോടതികള്‍ ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ മല്യയോട് ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായിരുന്നില്ല. ഇപ്പോള്‍ ബ്രിട്ടിനാലാണ് വിജയ് മല്യയെന്നാണ് വിവരം.

അതേസമയം സിബിഐ നടപടിയോട് പരമാവധി സഹകരിക്കുമെന്ന് വിജയ് മല്യയുടെ ഉടമസ്ഥതയുള്ള യു.ബി ഗ്രൂപ്പ് പ്രതികരിച്ചു. വരും ദിവസങ്ങളില്‍ വിജയ് മല്യയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ബാങ്കുകളും നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts