പ്രവർത്തകന്റെ ആത്മഹത്യ; ബിജപി പ്രതിഷേധം അലയടിക്കുന്നു

ബെംഗളൂരു: ബിജെപി പ്രവർത്തകൻ കുടക് സ്വദേശി വിനയ് സേമായ്യയുടെ ആത്മഹത്യയിൽ കോൺഗ്രസ് എംഎൽഎമാർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കുടക് ജില്ലയിലെ കുശാൽനഗറിലാണ് ശനിയാഴ്ച ബിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നത്.

വീരാജ്പേട്ട കോൺഗ്രസ് എംഎൽഎ എ.എസ്. പൊന്നണ്ണയ്ക്കുനേരേ അപകീർത്തി പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിനയ് വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ അപമാനം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യക്കുറിപ്പ് വിനയ് വാട്സാപ്പിലൂടെ പങ്കുവെച്ചിരുന്നു.

കോൺഗ്രസ് എംഎൽഎമാരായ എ.എസ്. പൊന്നണ്ണ, ഡോ. മന്തർ ഗൗഡ എന്നിവർക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ പ്രതിഷേധം.

സംസ്ഥാന ബിജെപി അധ്യക്ഷനും എംഎൽഎയുമായ ബി.വൈ. വിജയേന്ദ്ര, മൈസൂരു എംപി യദുവീർ കൃഷ്ണദത്ത, മുൻ എംപി പ്രതാപ് സിംഹ എന്നിവർ കുശാൽനഗർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ നടന്ന പ്രതിഷേധ ധർണക്ക് നേതൃത്വം നൽകി. വിനയുടെ മൃതദേഹം എത്തിച്ചായിരുന്നു പ്രതിഷേധം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
[masterslider id="10"]

Related posts