സ്വശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.

തിരുവനന്തപുരം: സ്വശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഇത് എട്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തില്‍ സഭ സ്തംഭിക്കുന്നത്.

സഭാ നടപടികളുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. രാവിലെ സഭ ആരംഭിച്ചതു മുതല്‍ ബഹളവുമായി സ്പീക്കറുടെ ചേംബറിനു മുന്നിലേക്കെത്തുകയായിരുന്നു പ്രതിപക്ഷം. ഇതേത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു.

പ്രതിപക്ഷ ബഹളത്തില്‍ സഭ തുടങ്ങി മൂന്ന് മിനിറ്റിനകം ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കാന്‍ സ്പീക്കറുടെ നിര്‍ദ്ദേശം വന്നു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

നയപരമായ കാര്യങ്ങളില്‍ അഭിപ്രായ വത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പക്ഷേ നിരന്തരം സഭാ നടപടികല്‍ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ചോദ്യോത്തവേള നിര്‍ത്തിവച്ച ശേഷം സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. എംഎല്‍എമാരായ വി.ടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് നിയമസഭയില്‍ നിരാഹാരം കിടക്കുന്നത്.

ഏഴ് ദിവസമായി നിരാഹാര സമരം തുടര്‍ന്ന ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എംഎല്‍എമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫിന്റെ യുവജന വിഭാഗം ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts