ഗൂഗിൾ പിക്‌സല്‍,പിക്‌സല്‍ എക്‌സ് എല്‍ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണ്‍ സ്രെണിയിലേക്കു ഗൂഗിളിന്റെ വക രണ്ട് ഫോണുകള്‍ എത്തി.സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രോഡക്ട് ലോഞ്ചില്‍ പിക്‌സല്‍,പിക്‌സല്‍ എക്‌സ് എല്‍ എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പതിപ്പുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. 57,000 രൂപ മുതലാണ് മാർക്കറ്റ് വില. പിക്‌സല്‍ ഫോണില്‍ അഞ്ച് ഇഞ്ച് എഫ്.എച്ച്.ഡി അമോള്‍ സ്‌ക്രീനാണുള്ളത്. പിക്‌സല്‍ എക്‌സ് എല്‍ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്.

ഒക് ടോബര്‍ 13 ന് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കും.സില്‍വര്‍, ബ്ലാക്ക് എന്നീ നിറങ്ങള്‍ക്കൊപ്പം ലിമിറ്റഡ് എഡിഷനായി ബ്ലൂ നിറത്തിലുമാണ് ഈ ഫോണുകള്‍ വിപണിയിൽ എത്തുന്നത്.ഗൂഗിള്‍ അല്ലോയിലൂടെ എത്തിയ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സേവനമാണ് ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത. 24 മണിക്കൂറും ലഭ്യമാകുന്ന കസ്റ്റമര്‍ സര്‍വീസ് സേവനവും ഫോണിൽ ലഭ്യമാകും. ഫോണ്‍ ഓട്ടോമാറ്റിക്കായി തന്നെ അപ്‌ഡേറ്റ് ആകും.15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ ബാറ്ററി ലൈഫ് ഈ ഫോണില്‍ കിട്ടുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.ഗൊറില്ല ഗ്ലാസ് 4 ഡിസ്‌പ്ളേയാണ് രണ്ട് ഫോണിലും.ഗൂഗിള്‍ ഡ്യു വീഡിയോ മെസഞ്ചര്‍ ആപ് ഇതിലുണ്ട്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

പിക്‌സല്‍ ഫോണില്‍ 32 ജിബിയും പിക്‌സല്‍ എക്‌സ് എല്‍ ഫോണില്‍ 128 ജിബിയുമാണ് സ്‌റ്റോറേജുള്ളത്.12.3 മെഗാപിക്‌സല്‍ കാമറയാണ് ഫോണിലുള്ളത്. അലുമിനിയം യൂണിബോഡി ഡിസൈനാണ് ഫോണിന്റേത്.സ്മാർട്ഫോണിന് പുറമെ ക്രോംകാസ്റ്റ് അള്‍ട്ര, രണ്ട് തരം ഗൂഗിള്‍ വൈഫൈ, വി.ആര്‍ ഹെഡ്‌സെറ്റ്-ഡേഡ്രീംവ്യൂ, ഗൂഗിള്‍ ഹോം എന്നീ ആറ് പുതിയ ഉത്പന്നങ്ങളും ഇതോടൊപ്പം ഗൂഗിള്‍ അവതരിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts