പൂജ സ്പെഷൽ : കേരള ആർടി സി യുടെ നാലു സർവ്വീസുകൾ കൂടി; മൊത്തം 12 ആയി. കർണാടക ആർ ടി സി യുടെയും സ്പെഷൽ സർവ്വീസുകൾ

ബെംഗളൂരു: പൂജ അവധിയുമായി ബന്ധപ്പെട്ട് നഗരത്തിൽ നിന്നും കേരളത്തിലേക്ക് നാല് പ്രത്യേക സർവ്വീസു കൾ കൂടി കേരള ആർ ടീ സി പ്രഖ്യാപിച്ചു. ഇന്നലെ പ്രഖ്യാപിച്ച ഏട്ടു സർവ്വീസുകൾക്ക് പുറമെയാണ് ഇത്.

തൃശൂർ ,തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കുള്ള സർവിസ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്.ഇതിൽ തൃശൂർ ബസ് സേലം കോയമ്പത്തൂർ വഴിയും മറ്റു ബസുകൾ മൈസൂർ വഴിയും സർവ്വീസ് നടത്തും.

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

ഇന്നലെ പ്രഖ്യാപിച്ച കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ ബസുകളിലെ ടിക്കറ്റുകൾ വളരെ പെട്ടെന്ന് വിറ്റുതീർന്നതുകൊണ്ടാണ് പുതിയ നാലു സർവ്വീസുകൾ കൂടി പ്രഖ്യാപിച്ചത്. തിരക്കനുസരിച്ച് ഇനിയും ബസുകൾ പ്രഖ്യാപിച്ചേക്കും.

ഇതേ സമയം കർണാടക ആർ ടി സി യും കേരളത്തിലേക്കുള്ള പൂജ സ്പെഷലുകളുടെ എണ്ണം കൂട്ടി. തിരക്കധികമുള്ള ഏഴാം തീയതി 28 സപെഷലുകൾ ആണ് ഇതുവരെ കർണാടക അനുവദിച്ചിരിക്കുന്നത്.

കാവേരി പ്രശ്നം മൂലം  തെക്കൻ കേരളത്തിലേക്ക് ബസ് ഓടിക്കാൻ കഴിയാത്തതിനാൽ.കോഴിക്കോട് കണ്ണൂർ തുടങ്ങിയ വടക്കൻ കേരളത്തിലേക്കാണ്  കർണാടക  ആർ ടീ സി യുടെ മുഴുവൻ സർവ്വീസുകളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
[masterslider id="10"]

Related posts