കർണാടകക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം;വെള്ളം വിട്ടുകൊടുത്തേ മതിയാവൂ; ഇന്ന് സർവ്വകക്ഷി യോഗം; അഡ്വ: ഫാലി എസ് നരിമാൻ പിൻമാറി;നഗരത്തിൽ നിരോധനാജ്ഞ തുടരുന്നു.

ബെംഗളൂരു : കർണാടകക്ക് കൂടുതൽ തിരിച്ചടി നൽകിക്കൊണ്ട് കാവേരി വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.27 മുതൽ മൂന്നു ദിവസം 6000 ക്യു സെക്സ് വീതം ജലം വിട്ടു കൊടുക്കണം  എന്നത് 6 ദിവസമായി ഉയർത്തി. നിയമസഭാ എടുത്ത തീരുമാനം തിരുത്താൻ കർണാടകയും തയ്യാറല്ല.

ഈ വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇന്ന്  രണ്ട് മണിക്ക് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട് ,സംസ്ഥാനത്തെ കേന്ദ്ര മന്ത്രിമാർ സംസ്ഥാന മന്ത്രിമാർ എല്ലാ പാർട്ടികളുടേയും എംഎൽ എ മാർ എംഎൽ പി മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

അതേ സമയം ഇതുവരെ യുള്ള സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്ത കർണാടകയുടെ നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന അഭിഭാഷകനായ  ഫാലി എസ് നരിമാൻ കർണാടക ക്ക് വേണ്ടി ഇനി സുപ്രീം കോടതിയിൽ ഹാജരാകില്ല എന്നറിയിച്ചത് സംസ്ഥാനത്തിന് ഇരട്ട പ്രഹരമായി.32 വർഷമായി കർണാടകക്ക് വേണ്ടി കാവേരി  വിഷയത്തിൽ സുപ്രീം കോടതിയിൽ ഫാലി എസ് നരിമാൻ ആണ്  ഹാജരാകുന്നത്.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഒക്ടോബർ മൂന്നിന് മുൻപ് കാവേരി ജല മാനേജ്മെൻറ് ബോർഡ് രൂപീകരിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ നിയമ വിധഗ്ദർ മുന്നോട്ടുവന്നു ,അങ്ങനെ ഒരു വിധി പുറപ്പെടുവിക്കാനുള്ള അവകാശം ഈ രണ്ടംഗ ബെഞ്ചിനില്ല. ആ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ സർക്കാർ ഒരുങ്ങുന്നു. ഇങ്ങനെ ഒരു ബോർഡ്  രൂപീകരിക്കുന്നതോടെ അണക്കെട്ടിന്റെ മേലുള്ള കർണാടകയുടെ നിയന്ത്രണം നഷ്ടമാകും.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

അതേ സമയം പ്രതിപക്ഷ പാർട്ടികളായ ബി ജെ പിയും ജനാതാദളും സുപ്രീം കോടതി വിധിക്കെതിരെ മുന്നോട്ടു വന്നു.കേസു കേൾക്കുന്നത് മറ്റൊരു  ബെഞ്ചിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്ന് ബിജെപി സംസ്ഥാന അദ്യക്ഷൻ യദിയൂരപ്പ ആവശ്യപ്പെട്ടു.

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന നിരോധനാജ്ഞ ഇന്ന് രാത്രി വരെ നീട്ടി. ഇതു വരെ നഗരത്തിൽ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts