കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ രാകേഷ് അന്തരിച്ചു

ബെന്ഗലൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ മൂത്ത മകന്‍ ശ്രീ രാകേഷ്(39) ബെല്‍ജിയത്തിലെ ബ്രസ്സെല്സില്‍ അന്തരിച്ചു.ആഗ്നേയ ഗ്രന്ഥി യുടെ തകരാറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ബെല്‍ജിയത്തിലെ യുനിവേര്സിറ്റി ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം.

ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.അദ്ദേഹം യുറോപ്യന്‍ യാത്രയില്‍ ആയിരിക്കുമ്പോള്‍ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.കെ എസ് ആര്‍ ടീ സി സമരം ഒത്തു തീര്‍ന്ന അന്നുതന്നെ പിതാവായ സിദ്ധരാമയ്യ യും ബെല്ജിയത്തിലേക്ക് പുറപ്പെട്ടിരുന്നു.അതിനു മുന്‍പ് തന്നെ രാകേഷിന്റെ ഭാര്യയും രണ്ടു ഡോക്ടര്‍ മാരും ബെല്‍ജിയത്തില്‍ എത്തിയിരുന്നു.

  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു

ഭൌതിക ശരീരം ഞായറാഴ്ച ബെന്ഗലൂരുവില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts