കർണാടക സ്വദേശി വാടക വീട്ടിൽ മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് 

കോഴിക്കോട്:ചിക്കമഗളൂരു സ്വദേശിയായ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മച്ചഗൊണ്ടനാഹള്ളി സ്വദേശി സുനിതയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി ലോറി ഡ്രൈവറായിരുന്ന ആണ്‍സുഹൃത്തിനൊപ്പം മുക്കം മാമ്പറ്റയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു സുനിത. ഇയാള്‍ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ സുനിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി സുനിതയ്ക്ക് വയറുവേദനയുണ്ടായതായി സുഹൃത്ത് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് മുക്കം പോലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്…

Read More

19 കാരിയായ ഗർഭിണി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം:വര്‍ക്കലയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് 19 കാരിയായ ഗർഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു ലക്ഷ്മി. തുടർ വിദ്യാഭാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി ചില തർക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നുണ്ട്.…

Read More

ട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. വർക്കല അയന്തി ഭാഗത്ത് വലിയ മേലതില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം. ഇവരുടെ ശരീരം തിരിച്ചറിയാൻ സാധിക്കാത്ത രീതിയില്‍ ചിന്നി ചിതറിയിട്ടുണ്ട്. മരിച്ച യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും. മകള്‍ക്ക് അഞ്ചും. വർക്കല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം…

Read More

പ്രസവത്തിന് പിന്നാലെ രക്തസ്രാവം; യുവതി മരിച്ചു

ബെംഗളൂരു: പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല – മറിയംബി ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് തസ് ലിയ (28) ആണ് മരിച്ചത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സക്കിടെ വെച്ചാണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്നിലെ ജമാലിന്‍റെ ഭാര്യയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് തസ് ലിയ കാസർകോട്ടെ സ്വകാര്യ ആശുപത്രില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെങ്കിലും വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം തടയാൻ ഗർഭപാത്രം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗർഭപാത്രം എടുത്ത് കളഞ്ഞിട്ടും രക്തസ്രാവം തടയാൻ…

Read More

മെട്രോയിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം; പിഴ 20 മടങ്ങ് വർധിപ്പിച്ചു 

ബെംഗളൂരു: മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകൾ തടയുന്നതിനായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ പിഴ തുക 20 മടങ്ങ് വർദ്ധിപ്പിച്ചു. അപമര്യാദയായി പെരുമാറിയതിനുള്ള പിഴ 500 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയതായി ബിഎംആർസിഎൽ അറിയിച്ചു. മെട്രോയിൽ യാത്രക്കാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ മാസം നിരവധി സ്ത്രീകൾക്കെതിരായ ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Read More

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

തൃശ്ശൂർ: ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൊന്നൂക്കര കാത്തിര വീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്ര(24)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കിടപ്പുമുറിയില്‍ ഇവരെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ്. രണ്ടു വർഷം മുൻപായിരുന്നു വിവാഹം. ആറുമാസം പ്രായമുള്ള ഒരു മകനുണ്ട്.

Read More

26 കാരി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ 

ബെംഗളൂരു: വിവാഹിതയായ യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. തീർത്ഥഹള്ളി താലൂക്കിലെ ദാസനകുടിഗെ വില്ലേജിലെ ഷമിത (26) ആണ് മരിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഷമിത യുവാവുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തത്. വൈൽഡ് ലൈഫ് ഡിപ്പാർട്ട്‌മെന്റിലാണ് ഭർത്താവ് സോമേശ്വർ ജോലി ചെയ്യുന്നത്. കുറച്ചു ദിവസമായി നൈറ്റ് ഡ്യൂട്ടിയിലാണ് ഇയാൾ. അതുപോലെ ഇന്നലെ രാത്രിയും ഡ്യൂട്ടിക്ക് പോയിരുന്നു. രാവിലെയായിട്ടും ഷമിത മുകളിലത്തെ നിലയിൽ നിന്ന് ഇറങ്ങാത്തതിനെ തുടർന്ന് വീട്ടുകാരും ജോലിക്കാരും ചെന്ന് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. മുറിയിൽ നിന്ന് ഒരു മരണക്കുറിപ്പ്…

Read More

ഡ്രൈവർ ബ്രേക്ക്‌ ഇട്ടതിനെ തുടർന്ന് ബസിൽ നിന്നും തെറിച്ച് വീണ് സ്ത്രീ മരിച്ചു 

ബെംഗളൂരു: ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് ബസിൽ നിന്നും  തെറിച്ചുവീണ് സ്ത്രീ മരിച്ചു. നഗരാതിർത്തിയിലെ ജോക്കാട്ടെയിൽ ആണ് സംഭവം. ഏറമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ഏറമ്മ മകളോടൊപ്പം സൂറത്കലിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്നു. രാവിലെ 10.10 ഓടെ ജോക്കാട്ടെ ക്രോസിന് സമീപമുള്ള സർവീസ് സ്റ്റേഷനിൽ ബസ് എത്തിയപ്പോൾ ഡ്രൈവർ അനിൽ ജോൺ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ബസ് ഡ്രൈവറുടെ സഡൻ ബ്രേക്കിൽ ബസിന്റെ പിൻസീറ്റിൽ ഇരുന്ന ഏറമ്മ ബസിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് തലയ്ക്ക്…

Read More

സ്ത്രീ സുരക്ഷ; നമ്മ മെട്രോയിൽ സ്ത്രീകൾക്കായി ഒരു കോച്ചുകൂടി

ബെംഗളൂരു : സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോയിൽ  സ്ത്രീകൾക്കുവേണ്ടി ഒരു കോച്ചുകൂടി. നിലവിലുള്ള കോച്ചിന് പുറമേയാണ് മറ്റൊരു കോച്ച് ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി മൂന്നു പരാതികളാണ് മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചത്. പുതുവത്സര ആഘോഷം നടന്ന ഡിസംബർ 31-ന് കബൺ പാർക്കിൽ നിന്ന് മജെസ്റ്റിക്കിലേക്ക് കയറിയ യുവതിക്കുനേരെ ട്രെയിനിനുള്ളിൽ വെച്ച് ലൈംഗികാതിക്രമമുണ്ടായത് ഏറെ വിവാദങ്ങൾക്ക്…

Read More

കാറിലിരിക്കുമ്പോൾ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; വൈറലായി യുവതിയുടെ കുറിപ്പ് 

ബെംഗളൂരു: പാര്‍ക്കിന് സമീപം കാറിലിരിക്കുമ്പോള്‍ ഒരാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ഇയാളില്‍ നിന്നും രക്ഷ നേടാനായി കാറിന്റെ സ്റ്റിയറിങ്ങിന് താഴെ ഒളിക്കേണ്ടി വന്നുവെന്നും യുവതി സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. ബെംഗളൂരു മഹാദേവപുരയിലെ ബാഗ്മാനെ കോണ്‍സ്റ്റലേഷന്‍ ബിസിനസ് പാര്‍ക്കിന് സമീപം ജനുവരി അഞ്ചിന് രാത്രി 8.40 ഓടെയാണ് സംഭവം. പാര്‍ക്കിങ് സ്ഥലത്ത് കാറിലിരിക്കുമ്പോഴാണ് ഒരാള്‍ അടുത്തെത്തി മോശമായി പെരുമാറിയത്. ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് ഇയാൾ സ്വയംഭോഗം ചെയ്തുവെന്നും യുവതി പറയുന്നു. ഭയന്ന് താന്‍ കാര്‍ ലോക്ക്…

Read More
Click Here to Follow Us