2000 പിഴയിട്ടു, റോഡിന് കുറുകെ ലോറി നിർത്തിയിട്ട് ഡ്രൈവർ മുങ്ങി; ഡ്രൈവർക്കെതിരെ കേസ്

ബെംഗളൂരു: നടുറോഡില്‍ ലോറി നിർത്തിയിട്ട് താക്കോലുമായി ഡ്രൈവർ മുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്.

ബെംഗളൂരുവിലെ നൈസ്-ഹൊസൂർ റോഡിലാണ് സംഭവം.

റോഡിന് കുറുകേ ലോറി നിർത്തിയശേഷമാണ് ഡ്രൈവർ താക്കോലുമായി പോയത്.

നാഗാലാൻഡില്‍ രജിസ്റ്റർ ചെയ്ത 16 ചക്രങ്ങളുള്ള ലോറിയാണ് ഗതാഗത സടസമുണ്ടാക്കിയത്.

ലോറി നഗരത്തിലേക്ക് കടക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ഡ്രൈവർ ഈ ‘കടുംകൈ’ ചെയ്തത്. വൈകീട്ട് നാലരമുതല്‍ രാത്രി എട്ടര വരെ വലിയ വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് പോലീസ് ലോറി തടഞ്ഞത്.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

ലോറി സർവ്വീസ് റോഡിലേക്ക് മാറ്റി നിർത്താൻ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവർ പോലീസുമായി വാക്കുതർക്കം നടത്തിയെങ്കിലും ലോറി കടത്തിവിടാനാകില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചുനില്‍ക്കുകയായിരുന്നു.

തുടർന്ന് ഇയാളോട് 2000 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ റോഡിന് കുറുകെ ലോറി നിർത്തി താക്കോലുമായി കടന്നത്.

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ലോറി മാറ്റാൻ ട്രാഫിക് പോലീസ് പഠിച്ച പണി പതിനെട്ടും പയറ്റി.

ഒടുവില്‍ മറ്റൊരു ലോറിയുടെ താക്കോല്‍ ഉപയോഗിച്ചാണ് പോലീസ് ലോറി മാറ്റിയത്. താക്കോലുമായി മുങ്ങിയ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബൈക്കിന് പോലും കടന്നുപോകാൻ സാധിക്കാത്ത തരത്തിലാണ് ഇയാള്‍ റോഡിന് കുറുകെ ലോറി നിർത്തിയിട്ടത്.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

രൂക്ഷമായ ഗതാഗതക്കുരുക്കിനെ നേരിടാനായി വാഹനങ്ങള്‍ സർവ്വീസ് റോഡ് വഴി തിരിച്ചുവിടുകയാണ് പോലീസ് ചെയ്തത്.

വിവരമറിഞ്ഞ് പോലീസിനെ സഹായിക്കാനായി നിരവധി ലോറി ഡ്രൈവർമാർ തങ്ങളുടെ ലോറികളുടെ താക്കോലുകളുമായി സംഭവസ്ഥലത്തേക്ക് എത്തി.

ഇതില്‍ ഒരു താക്കോല്‍ ഉപയോഗിച്ചപ്പോള്‍ ലോറി സ്റ്റാർട്ടാകുകയായിരുന്നു. ലോറി ഇലക്‌ട്രോണിക്സ് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു
[masterslider id="10"]

Related posts