അപൂര്‍വ്വ നടപടി; കോടതി വെറുതെവിട്ട വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ് പ്രതി അര്‍ജുന്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങണം. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. അതേസമയം കോടതി നടപടിയില്‍ ആശ്വാസമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല.

  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!

ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ബോണ്ട് നല്‍കിയാല്‍ അര്‍ജ്ജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

പത്തു ദിവസത്തിനകം കട്ടപ്പനയിലെ പോക്സോ കോടതിയിലെത്തി ജാമ്യ ഉത്തരവ് നടപ്പാക്കണം. അല്ലാത്ത പക്ഷം പൊലീസിന് അര്‍ജുനെ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

  500 രൂപ കൊണ്ട് ബെംഗളൂരുവിൽ ഒരു ദിവസം! 200 രൂപ ലാഭിക്കേം ചെയ്ത യുവതിയുടെ സർവൈവൽ' സ്റ്റോറി; വീഡിയോ വൈറൽ

അതേസമയം കോടതി നടപടിയില്‍ ആശ്വാസമുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts

Click Here to Follow Us