റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്ക്

ബെംഗളൂരു: റൈസ് മില്ലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പൊള്ളലേറ്റു. ശിവമോഗ ഭദ്രാവതിയിലെ ചന്നഗിരി റോഡിലാണ് സംഭവം.

അപകടത്തിൽ കെട്ടിടം മുഴുവൻ തകർന്നു. യന്ത്രങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. ബോയിലറിൻ്റെ ശകലങ്ങൾ സൈറ്റിൽ നിന്ന് ഒരു കിലോമീറ്ററോളം ചിതറിക്കിടക്കുന്നതായി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് ഇരുപതിലധികം തൊഴിലാളികൾ മില്ലിൽ അരി കയറ്റുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ റൈസ് മിൽ കെട്ടിടം പൂർണമായും തകർന്നു.

  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്കാണ് പൊള്ളലേറ്റത്. ഇവരെ ചികിത്സയ്ക്കായി മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സമീപത്തെ മൂന്നിലധികം വീടുകൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു.

ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഭദ്രാവതി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"
[masterslider id="10"]

Related posts

Click Here to Follow Us