ഹണിമൂൺ പോവുന്നതിനെ ചൊല്ലി തർക്കം; നവവരന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യ പിതാവ് 

താനെ: ഹണിമൂണ്‍ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തില്‍ നവ വരനുമേല്‍ ആസിഡ് ഒഴിച്ച്‌ ഭാര്യ പിതാവ്.

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അടുത്തിടെ വിവാഹിതനായ ഇബാദ് അതിക് ഫാല്‍കെയാണ് ആക്രമണത്തിനിര‍യായത്.

വിവാഹത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പം കശ്മീരിലേക്ക് പോകണമെന്നാണ് യുവാവ് വ്യക്തമാക്കി.

എന്നാല്‍ വിദേശത്തുള്ള തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യാ വീട്ടുകാർ നിർദേശിച്ചത്.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

ഇതിനേച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിലാണ് ഭാര്യാ പിതാവ് നവവരന്‍റെ മേല്‍ ആസിഡ് ഒഴിച്ചത്.

ആക്രമണത്തില്‍ മുഖത്തും ദേഹത്തും പരുക്കേറ്റ 29 കാരൻ നിലവില്‍ ചികിത്സയിലാണ്.

65കാരനായ ഭാര്യാ പിതാവ് ജാകി ഗുലാം മുർതാസ് ഖോടാല്‍ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയതായാണ് ബസാർപേട്ട് പൊലീസ് വിശദമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts