കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ 

ബെംഗളൂരു: നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിലായി.

മുല്‍ക്കി റവന്യൂ ഇൻസ്‌പെക്ടർ ജി.എസ് ദിനേശിനെ വ്യാഴാഴ്ച ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.

സൂറത്കല്‍ ജങ്ഷനു സമീപമുള്ള ഒരു വസ്തുവില്‍ അവകാശികളുടെ പേരു ചേർക്കാൻ നാലുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുല്‍ക്കി റവന്യൂ ഇൻസ്‌പെക്ടർ കുടുങ്ങിയത്.

തന്റെ മുത്തശ്ശി പത്മാവതി മരിച്ചതിനെത്തുടർന്ന് വസ്തുവിന്റെ ആർ.ടി.സിയിലെ അവകാശികളുടെ പേരുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി പരാതിക്കാരൻ കഴിഞ്ഞ വർഷം മുല്‍ക്കി താലൂക്ക് തഹസില്‍ദാറുടെ ഓഫീസില്‍ അപേക്ഷ സമീപിച്ചിരുന്നു.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

ഒരു വർഷത്തിലേറെയായിട്ടും നടപടിയെടുക്കാൻ ജി.എസ് ദിനേശൻ തയാറായില്ല.

ഈ മാസം ഒമ്പതിന് പരാതിക്കാരൻ റവന്യൂ ഇൻസ്‌പെക്ടറുടെ ഓഫീസില്‍ അപേക്ഷയുടെ നിജസ്ഥിതി അന്വേഷിക്കാൻ എത്തിയപ്പോള്‍ ദിനേശ് നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഇത് സംബന്ധിച്ച്‌ ലോകായുക്ത പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ സൂറത്കല്‍ ജങ്ഷനു സമീപം പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ലോകായുക്ത പോലീസ് കെണിയൊരുക്കുകയും ദിനേശിനെ കൈയോടെ പിടികൂടുകയും ചെയ്തു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

കർണാടക ലോകായുക്ത മംഗളൂരു എസ്.പി എം.എ നടരാജിന്റെ മേല്‍നോട്ടത്തിലായിരുന്നു ഓപറേഷൻ.

എ.എസ്.പി ഡോ.ഗണ പി കുമാർ, ഇൻസ്പെക്ടർ അമാനുല്ല.എ, സുരേഷ് കുമാർ പി, ചന്ദ്രശേഖർ കെ.എൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts