ബിക്കിനിയിൽ കർണാടകയുടെ അഭിമാനചിഹ്നങ്ങൾ;ഗൂഗിളിൻ്റെ പിന്നാലെ ആമസോണും വിവാദത്തിൽ; പ്രതിഷേധം ശക്തം.

ബെംഗളൂരു : ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷ കന്നഡയാണെന്ന് ഗൂഗിൾ മറുപടി നൽകിയതും തുടർന്നുള്ള വിവാദവും മാപ്പു പറയലിനും ശേഷം മറ്റൊരു ബഹുരാഷ്ട്ര കമ്പനി കൂടി വിവാദത്തിൽ.

ഓൺലൈനിൽ വിൽപ്പനക്ക് വച്ച ബിക്കിനിയുടെ മുകളിൽ കർണാടകയുടെ ഔദ്യോഗിക ചിഹ്നമായ “ഗണ്ഡബേരുണ്ട”(ഇരട്ടത്തലയുള്ള കഴുകൻ്റെ ചിത്രം)യും മറ്റും ആലേഖനം ചെയ്യുകയും കർണാടകയുടെ അനൗദ്യോഗിക പതാകയുടെ നിറം നൽകുകയും ചെയ്തതോടെയാണ് വിവാദത്തിന് തുടക്കമായത്.

“ഗൂഗിളിന് പിന്നാലെ ആമസോണും കന്നടയെ അപമാനിച്ചിരിക്കുകയാണ്, ബഹുരാഷ്ട്രക്കമ്പനികൾ കന്നഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള പ്രവൃത്തികൾ ചെയ്യരുത്, ആമസോൺ ഉടൻ മാപ്പു പറയുക, ഞങ്ങൾ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്” മന്ത്രി അരവിന്ദ് ലിംബവാലി ട്വീറ്റ് ചെയ്തു.

http://h4k.d79.myftpupload.com/archives/3117

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts