22 ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിച്ച് അന്താരാഷ്ട്ര വിമാനത്താവളം.

ബെംഗളൂരു : കാറ്റാടി യന്ത്രങ്ങളും സോളാർ പാനലുകളും അടങ്ങുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ഉത്പാദന പദ്ധതികൾ ആരംഭിച്ചതോടെ ബെംഗളൂരു ഇൻ്റർനാഷണൽ എയർപ്പോർട്ട് അതോറിറ്റി ലിമിറ്റഡ് ലഭിച്ചത് 22 ലക്ഷം യൂണിറ്റ് വൈദ്യുതി.

കഴിഞ്ഞ വർഷം ഡിസംബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച പദ്ധതികൾ വഴി വൈദ്യുതി വിളക്കുകളിൽ നിന്ന് 5 ലക്ഷം യൂണിറ്റും വെൻറിലേഷൻ എയർ കണ്ടീഷനിംഗ് എന്നിവയിൽ നിന്ന് 17 ലക്ഷം യൂണിറ്റും ലഭിച്ചു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

റൺവേ അടക്കമുള്ള സ്ഥലങ്ങളിലെ ലൈറ്റുകൾ എൽ.ഇ.ഡി ആക്കി മാറ്റായതോടെ ആ ഇനത്തിലും വൈദ്യുതി ലഭിക്കാൻ കഴിഞ്ഞു.

അടുത്ത വർഷത്തോടെ വിമാനത്താവളത്തിന് ആവശ്യമായ 98% വൈദ്യുതിയും പാരമ്പര്യേതര ഊർജ്ജ ശ്രോതസ്സിൽ നിന്നായിരിക്കും. കാറ്റാടി വൈദ്യുതിക്കായി സ്വകാര്യ ഏജൻസിയുമായി 20 ലക്ഷം യൂണിറ്റിൻ്റെ കരാർ ഉണ്ട്, 40 ലക്ഷം യൂണിറ്റ് സോളാർ പ്ലാൻ്റിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ട് ബി.ഐ.എ.എൽ സി.ഇ.ഒ ഹരി മാരാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
[masterslider id="10"]

Related posts