കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നിർബന്ധമാക്കി തമിഴ്നാട്.

ചെന്നൈ: 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് കോളേജ് ക്ലാസുകളിൽ പങ്കെടുക്കാൻ തമിഴ്‌നാട് ആരോഗ്യ വകുപ്പ് കൊവിഡ്-19 വാക്‌സിനേഷൻ നിർബന്ധമാക്കിയതായി ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ അറിയിച്ചു. 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഒരു ഡോസെങ്കിലും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കത്തെഴുതുമെന്ന് ചെന്നൈയിൽ നടന്ന വിദ്യാഭ്യാസ വിദഗ്ദരുടെ ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 18 വയസ്സിന് മുകളിലുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ 46% മാത്രമാണ് ആദ്യ ഡോസ് വാക്സിൻ എടുത്തതെന്നും അതിൽ 12% വിദ്യാർത്ഥികൾ മാത്രമാണ്…

Read More

പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനമാനദണ്ഡം പുതുക്കുന്നു.

ബെംഗളൂരു: സംസ്ഥാന സർക്കാർ ഹോട്ടലുകളിലും , മാളുകളിലും, സർക്കാർ ഓഫീസുകളിലും, നീന്തൽക്കുളത്തിലും മറ്റും തൊഴിൽ ചെയ്‌യുന്ന ജീവനക്കാർക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലേക്ക് വരാൻ ജനങ്ങൾക്കും രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ സാങ്കേതിക ഉപദേശകസമിതി ശുപാർശ ചെയ്തു. ഗുജറാത്ത് മാതൃക പിന്തുടർന്നാണ്, രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കേ പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനാനുമതി  ലഭിക്കുകയുള്ളു എന്ന ചട്ടം സംസ്ഥാനം നിർബന്ധമാക്കിയതെന്നു സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. വാക്സിൻ എടുക്കാത്ത ആളുകളെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗുജറാത്ത് അടുത്തിടെ നിയന്ത്രിച്ചിരുന്നു.

Read More

കോവിഡ് വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത്  രണ്ടാം ഡോസ് വാക്സിനേഷന്റെ കവറേജ് മെച്ചപ്പെടുത്തുന്നതിനായി കോവിഡ് -19 വാക്സിനേഷൻ ശക്തമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശംനൽകി. സംസ്ഥാനത്ത് 90 ശതമാനം പേർക്ക് ആദ്യ ഡോസും 57 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസും ഇത് വരെനൽകിയിട്ടുണ്ട് എന്നും ഡിസംബർ അവസാനത്തോടെ ഇത് 70 ശതമാനത്തിലെത്തും എന്ന് വാക്‌സിനേഷഷന്റെപുരോഗതി അവലോകനം ചെയ്യാൻ ഡിസിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു

Read More

കുട്ടികൾക്കുള്ള വാക്‌സിൻ പദ്ധതിയുടെ കാര്യക്ഷമതയില്ലായ്‌മ ആശങ്ക സൃഷ്ടിക്കുന്നു.

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ന്യുമോണിയ ബാക്ടീരിയ പ്രധാന കാരണംപ്രതിരോധ കുത്തിവയ്പ്പിന്റെ അപര്യാപ്തതയും അവബോധമില്ലായ്മയുമാണ് എന്ന് ആരോഗ്യ വിദഗ്ധർചൂണ്ടിക്കാട്ടി. ഇത് ആശങ്ക സൃഷ്ടിക്കുന്നതായും വിദഗ്ധർ പറഞ്ഞു. കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നൂതന വാക്സിനേഷൻ തന്ത്രങ്ങളെപറ്റിയുള്ള ചർച്ചകൾആരോഗ്യ വിദഗ്ധർക്കിടയിൽ നടക്കുന്നതിനിടയിൽ  വെള്ളിയാഴ്ച ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻപ്രോഗ്രാം (പിസിവി) ബെംഗളൂരുവിൽ ആരംഭിച്ചത് തീർത്തും ആശ്വാസകരമാണ്. സ്പെഷ്യൽ കമ്മീഷണർ ഹെൽത്ത് ആണ് പദ്ധതി ആരംഭിച്ചത്. ഈ വാക്സിൻ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന മറ്റ് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ എന്നിവ കുറയ്ക്കുന്നതായിറിപ്പോർട്ടുകൾ പറഞ്ഞു. ഇന്ത്യയിൽ…

Read More

വാക്‌സിൻ എടുത്തവരിൽ 18000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,മരണം130.

ബെംഗളൂരു: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ എടുത്ത 18,842 പേർക്ക്കോവിഡ് -19 അണുബാധയുണ്ടായതായും 130 പേർ മരണപ്പെട്ടതായും റിപ്പോർട്ട് . കൊവിഡ് വാക്‌സിൻ എടുത്തിട്ടും ഉണ്ടാകുന്ന അണുബാധയെ ‘ബ്രേക്ക് ത്രൂ ‘ കേസുകൾ എന്നാണ് സൂചിപ്പിക്കുന്നത്. രോഗികളെയും ആശുപത്രികളെയും നേരിട്ട് വിളിച്ച് ആരോഗ്യ ഓഫീസർമാരാണ് വിവരങ്ങൾശേഖരിക്കുന്നത്. അതിനാൽ തന്നെ ഈ വിവരങ്ങൾ പൂർണ്ണമായും കൃത്യമല്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “കർണ്ണാടകയിൽ, ജനസംഖ്യയുടെ 89 ശതമാനവും ആദ്യ ഡോസ്  കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. രണ്ടാം തരംഗത്തെഅപേക്ഷിച്ച്,  അണുബാധകളുടെ എണ്ണം, അവയുടെ തീവ്രത, മരണസംഖ്യ എന്നിവ…

Read More

കൊവാക്‌സിൻ ഗർഭിണികൾക്ക് ഗുണകരമോ ?

ബെംഗളൂരു: ഗർഭിണികളായ സ്ത്രീകളിൽ കൊവാക്‌സി ന്റെ  സുരക്ഷിതത്വവും ഫലപ്രാപ്തിയുംവിലയിരുത്താൻ ലഭ്യമായ ഡാറ്റ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) വാദം ബംഗളൂരുവിലെ ആരോഗ്യ മേഖലയിലും  ഡോക്ടർമാർക്കിടയിലും ആശങ്ക ഉയർത്തി. നവംബർ 3 നാണ് ഡബ്ലിയു എച്  ഈനിരീക്ഷണം നടത്തിയത്. ബിബിഎംപി പരിധിയിൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 7,600 ഗർഭിണികളിൽ 80 ശതമാനവും അതായത് 5,700 പേരും കോവാക്സിനാണ് എടുത്തിരിക്കുന്നത്. ഗർഭിണികളിൽ 1800 പേർക്ക് മാത്രമാണ് കോവിഷീൽഡ് നൽകിയത്. എങ്കിലും പ്രതിരോധ കുത്തിവയ്പ്പിനെതുടർന്നുള്ള പ്രതികൂല സംഭവങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതിനാൽ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ബ്രുഹത് ബെംഗളൂരു…

Read More

ബെം​ഗളുരുവിൽ മെ​ഗാ വാക്സിനേഷൻ‌ ക്യാംപ് മല്ലേശ്വരത്ത്; സമയക്രമം ഇങ്ങനെ

ബെം​ഗളുരു; ബിബിഎംപിയുടെ മെ​ഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത് പ്രവർത്തനം തുടങ്ങി. ബിബിഎംപിയുടെ രണ്ടാമത്തെ ക്യാംപാണിത്. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്തുമണി വരെയാണ് ക്യാംപ് പ്രവർത്തിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി. കോദണ്ഡപുരയിലെ രാമപുരയിലെ കബഡി ​ഗ്രൗണ്ടിൽ ആണ് ക്യാംപ് സജ്ജമാക്കിയത്. ക്യാംപിൽ എത്തുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാക്സിന് ശേഷം അരമണിക്കൂർ വിശ്രമിക്കാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി പിങ്ക് കൗണ്ടറും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു, ഡോക്ടറുടെ സേവനവും…

Read More

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ്

ബെം​ഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ വാക്സിനേഷൻ ക്യാംപ് നടത്തി കർണ്ണാടക. രാത്രി 08,30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരത്തിൽ കർണ്ണാടകയിൽ മാത്രം മെ​ഗാ വാക്സിനേഷൻ ക്യാംപിലൂടെ നൽകിയത് 27 ലക്ഷം ഡോസുകളെന്ന് കണക്കുകൾ പുറത്ത്. 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് വാക്സിൻ ഡോസുകൾ നൽകാൻ ലക്ഷ്യം വച്ചിരുന്നത്, ഇതിൽ ബെം​ഗളുരുവിൽ മാത്രമായി നൽകിയത് 3,98,548 ലക്ഷം ഡോസുകളാണ്. 12063 ക്യാംപുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചത്. ഇതിൽ 415 എണ്ണം സ്വകാര്യ മേഖലയിലാണ്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഏറെ ക്യാംപുകൾ നടത്തി. കൂടാതെ ആരോ​ഗ്യ…

Read More

6 കോടി പേർക്ക് പ്രതിരോധ കുത്തിവെപ്പിനൊരുങ്ങി കർണാടക

ബെംഗളൂരു: അടുത്ത 2-3 മാസങ്ങൾക്കുള്ളിൽ കോവിഡിനെതിരെ 6 കോടി പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്സിനുകളെ ക്കുറിച്ച് ചിലർ ഭയം പ്രചരിപ്പിക്കുകയാണെന്നും എം‌പി‌എൽ കമ്പനിയിലെ വാക്സിനേഷൻ ഡ്രൈവിൽ സംസാരിച്ച സുധാകർ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കോവിഡിനെ ഫലപ്രദമായി നേരിടാൻ ആളുകളെ സഹായിക്കുമെന്നും ഇത് അറിയുന്നതിനാൽ ആളുകൾ ഇപ്പോൾ വലിയ തോതിൽ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു,  

Read More

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കു കേരളത്തിലേക്ക് യാത്രചെയ്യാൻ ഇളവ്.

ബെംഗളൂരു: കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു കേരള സർക്കാർ. ഏതെങ്കിലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കത്തിന്റെ ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവർക്കും കോവിഡ് ജാഗ്രത പാസ്സിനൊപ്പം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടെ കൈവശം കരുതിയാൽ മതിയാകും. പലപ്പോഴും പലവിധ ആവശ്യങ്ങൾകുമായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നത് ജനങ്ങൾക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നിരിക്കെയാണ് ആനുകൂല്യമെന്ന നിലയിൽ സർക്കാർ പ്രഖ്യാപനം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നെഗറ്റീവ്…

Read More
Click Here to Follow Us