ബെംഗളൂരു: ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച്ബെംഗളൂരുവിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകറും ചീഫ് സെക്രട്ടറിയും അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നത് മനുഷ്യർക്ക് നവോന്മേഷം നൽകുമെന്ന് മാത്രമല്ല, അവരുടെ മരണശേഷവും അവരെ ജീവിക്കാൻ സഹായിക്കുമെന്നും ബൊമ്മൈ പറഞ്ഞു. ഒരാളുടെ മരണത്തിനപ്പുറം ജീവിക്കുക എന്നത് ഒരു നേട്ടമാണ് എന്ന് സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. അവയവദാതാക്കളായ മാർക്കോണഹള്ളി കൃഷ്ണപ്പയുടെയും നവീൻകുമാറിന്റെയും കുടുംബങ്ങളെയും മുഖ്യമന്ത്രി ആദരിച്ചു. അപകടങ്ങളിൽ അവരെ നഷ്ടപ്പെട്ടെങ്കിലും…
Read MoreTag: Sudhakar
6 കോടി പേർക്ക് പ്രതിരോധ കുത്തിവെപ്പിനൊരുങ്ങി കർണാടക
ബെംഗളൂരു: അടുത്ത 2-3 മാസങ്ങൾക്കുള്ളിൽ കോവിഡിനെതിരെ 6 കോടി പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്സിനുകളെ ക്കുറിച്ച് ചിലർ ഭയം പ്രചരിപ്പിക്കുകയാണെന്നും എംപിഎൽ കമ്പനിയിലെ വാക്സിനേഷൻ ഡ്രൈവിൽ സംസാരിച്ച സുധാകർ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കോവിഡിനെ ഫലപ്രദമായി നേരിടാൻ ആളുകളെ സഹായിക്കുമെന്നും ഇത് അറിയുന്നതിനാൽ ആളുകൾ ഇപ്പോൾ വലിയ തോതിൽ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു,
Read More