നഗരത്തിൽ ചൂടുകൂടിയപ്പോൾ ‘ബിയർ’ പതഞ്ഞു; വിറ്റ് പോയത് 275 ലക്ഷം കെയ്സ് ബിയർ! ഖജനാവ് നിറച്ച് മദ്യവിൽപ്പന

ബെംഗളൂരു: നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ ആറുമാസത്തെ മദ്യവിൽപ്പനയിലൂടെയും വരുമാന ശേഖരണത്തിലൂടെയും എക്സൈസ് വകുപ്പ് റെക്കോർഡ് നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് ആകെ 22,191.63 കോടി രൂപയുടെ എക്സൈസ് വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,621.40 കോടി രൂപയുടെ വർദ്ധനവോടെ ആകെ വരുമാനത്തിൽ 13.39 ശതമാനം വളർച്ച നേടാനായതായി എക്സൈസ് കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്ത് വരൾച്ച നിലനിന്നിരുന്ന സാഹചര്യത്തിലും ബിയർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അർദ്ധ വാർഷിക കാലയളവിൽ ആകെ 275.96 ലക്ഷം കെയ്സ് ബിയർ വിറ്റഴിച്ചു. ഇത് മുൻവർഷത്തേക്കാൾ 41.32 ശതമാനത്തിന്റെ വർദ്ധനവാണ്. ബിയർ വിൽപ്പനയിലൂടെ മാത്രം സർക്കാരിന് 3,377.88 കോടി രൂപയുടെ വരുമാനം ലഭിച്ചു.

ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ (IML) വിൽപ്പനയിലും മികച്ച വളർച്ച ദൃശ്യമാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ആകെ 346.83 ലക്ഷം ബോക്സ് ഐ.എം.എൽ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇതിൽ ആദ്യ പാദത്തിൽ 175.14 ലക്ഷം ബോക്സും രണ്ടാം പാദത്തിൽ 171.69 ലക്ഷം ബോക്സും വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഐ.എം.എൽ വിൽപ്പനയിൽ 1.14 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. ഐ.എം.എൽ വിൽപ്പനയിലൂടെ മാത്രം എക്സൈസ് ഖജനാവിലേക്ക് 17,424.57 കോടി രൂപ ലഭിച്ചു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 2,048.35 കോടി രൂപയുടെ കൂടുതലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts