മത്സ്യ ഫാക്ടറിയിൽ വിഷവാതകം ചോർന്ന് 5 തൊഴിലാളികൾ മരിച്ചു, 3 പേർ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു ; മംഗളൂരുവിലെ മത്സ്യ ഫാക്ടറിയിൽ വിഷവാതകം ചോർന്നതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ച് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു. ഏപ്രിൽ 17 ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ഉമ്മർ ഫാറൂഖ്, സമിയുള്ള ഇസ്ലാം, നിസാമുദ്ദീൻ സാസ്, മിർസുൽ ഇസ്ലാം, ഷറഫത്ത് അലി എന്നിവരാണ് മരിച്ചത്. മിറാജുല്ല ഇസ്‌ലാം, അസാൻ അലി, കരിബുള്ള, അഫ്തൽ മല്ലിക് എന്നിവർ അതീവ ഗുരുതരാവസ്ഥയിലാണ്. തൊഴിലാളികളെല്ലാം പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്.

  പ്രതിസന്ധിയിൽ ഹോട്ടൽ മേഖല: ജിഎസ്ടി ഭാരം കുറയ്ക്കണം; കേന്ദ്രത്തിന് കത്തയച്ച് ബെംഗളൂരു ഹോട്ടൽ ഉടമകൾ

പരിക്കേറ്റ തൊഴിലാളികൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മംഗളൂരുവിലെ ബാജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഉൽക എൽഎൽപി മത്സ്യ സംസ്‌കരണ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച രാത്രി മത്സ്യമാലിന്യം സംസ്കരിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തം.

തൊഴിലാളികളിലൊരാളായ സമീറുള്ള ടാങ്ക് വൃത്തിയാക്കാൻ അകത്ത് കയറിയപ്പോഴാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വാതകം ശ്വസിച്ചപ്പോൾ, അയാൾ ബോധരഹിതനായി, സഹായത്തിനായി മറ്റ് എട്ട് പേർ വിഷവാതകം ശ്വസിക്കുകയും അവർ കുഴഞ്ഞുവീഴുകയും ചെയ്തു. ഏകദേശം 20 അടി താഴ്ചയുള്ള ടാങ്കിൽ മീൻ അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ട്. മത്സ്യാവശിഷ്ടം സംസ്കരിച്ചതിൽ നിന്നാണ് വിഷവാതകം പടർന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്വാർട്ടറിന് 105 രൂപ! ഇനി പ്രീമിയം അടിച്ചാൽ ലാഭം, ലോക്കൽ അടിച്ചാൽ നഷ്ടം; പുതിയ നയം കൊണ്ട് സംസ്ഥാനത്തെ കുടിയന്മാർക്ക് കഷ്ടകാലം
[masterslider id="10"]

Related posts

Click Here to Follow Us