അവയവ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും സംഘവും

ബെംഗളൂരു: ലോക അവയവദാന ദിനാചരണത്തോടനുബന്ധിച്ച്ബെംഗളൂരുവിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകറും ചീഫ് സെക്രട്ടറിയും അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നത് മനുഷ്യർക്ക് നവോന്മേഷം നൽകുമെന്ന് മാത്രമല്ല, അവരുടെ മരണശേഷവും അവരെ ജീവിക്കാൻ സഹായിക്കുമെന്നും ബൊമ്മൈ പറഞ്ഞു.

ഒരാളുടെ മരണത്തിനപ്പുറം ജീവിക്കുക എന്നത് ഒരു നേട്ടമാണ് എന്ന് സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. അവയവദാതാക്കളായ മാർക്കോണഹള്ളി കൃഷ്ണപ്പയുടെയും നവീൻകുമാറിന്റെയും കുടുംബങ്ങളെയും മുഖ്യമന്ത്രി ആദരിച്ചു. അപകടങ്ങളിൽ അവരെ നഷ്ടപ്പെട്ടെങ്കിലും അവയവങ്ങൾ ദാനം ചെയ്ത് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്ന ഉദാത്തമായ പ്രവർത്തനത്തിലൂടെ മാനവരാശിക്ക് മാതൃകയായെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us