കുട്ടികൾക്കുള്ള വാക്‌സിൻ പദ്ധതിയുടെ കാര്യക്ഷമതയില്ലായ്‌മ ആശങ്ക സൃഷ്ടിക്കുന്നു.

ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ന്യുമോണിയ ബാക്ടീരിയ പ്രധാന കാരണംപ്രതിരോധ കുത്തിവയ്പ്പിന്റെ അപര്യാപ്തതയും അവബോധമില്ലായ്മയുമാണ് എന്ന് ആരോഗ്യ വിദഗ്ധർചൂണ്ടിക്കാട്ടി. ഇത് ആശങ്ക സൃഷ്ടിക്കുന്നതായും വിദഗ്ധർ പറഞ്ഞു.

കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നൂതന വാക്സിനേഷൻ തന്ത്രങ്ങളെപറ്റിയുള്ള ചർച്ചകൾആരോഗ്യ വിദഗ്ധർക്കിടയിൽ നടക്കുന്നതിനിടയിൽ  വെള്ളിയാഴ്ച ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻപ്രോഗ്രാം (പിസിവി) ബെംഗളൂരുവിൽ ആരംഭിച്ചത് തീർത്തും ആശ്വാസകരമാണ്.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

സ്പെഷ്യൽ കമ്മീഷണർ ഹെൽത്ത് ആണ് പദ്ധതി ആരംഭിച്ചത്. വാക്സിൻ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന മറ്റ് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ എന്നിവ കുറയ്ക്കുന്നതായിറിപ്പോർട്ടുകൾ പറഞ്ഞു.

ഇന്ത്യയിൽ 1.2 ദശലക്ഷത്തിലധികം കുട്ടികൾ അവരുടെ അഞ്ചാം ജന്മദിനത്തിന് മുമ്പ് മരിക്കുന്നതായിപഠനങ്ങൾ സൂചിപ്പിക്കുന്നു. 15.9 ശതമാനം മരണങ്ങളും ന്യുമോണിയ മൂലമാണ്. സ്ട്രെപ്റ്റോകോക്കസ്ന്യുമോണിയ (ന്യുമോകോക്കസ്) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങളുടെ പേരാണ്ന്യൂമോകോക്കൽ രോഗം എന്ന് ബിബിഎംപി ഹെൽത്ത് സ്‌പെഷ്യൽ കമ്മീഷണർ ഡോ കെ വി ത്രിലോക് ചന്ദ്രവിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts