കേരളത്തിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി.ബസ് വഴിയിൽ കുടുങ്ങിക്കിടക്കുന്നു; പകരം ബസ് സംവിധാനം ഏർപ്പെടുത്തിയില്ല;സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ.

ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് തിരിച്ച കേരള ആർ.ടി.സി.യുടെ ഡീലക്സ് ബസ് വഴിയിൽ കുടുങ്ങി.

തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് പുലർച്ചെ 12:30 യോടെയാണ് ബസ് യന്ത്രത്തകരാറിനെ തുടർന്ന് നിർത്തുകയായിരുന്നു.

എന്നാൽ ഇതുവരെ പകരം ബസ് സർവീസ് ഏർപ്പെടുത്താനോ മറ്റ് യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്താനോ ഇതു വരെ കെ.എസ്.ആർ.ടി.സി. തയ്യാറായിട്ടില്ല എന്ന് യാത്രക്കാർ പറയുന്നു.

  ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അർദ്ധരാത്രി മുതൽ കഴിഞ്ഞ 6 മണിക്കൂർ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വെളിച്ചം പോലും ഇല്ലാത്ത ബസിൽ തുടരുകയാണ്.

യാത്രക്കാർ തുടർച്ചയായി കെ.എസ്.ആർ.ടി.സിയെ ബന്ധപ്പെട്ടപ്പോൾ, പകരം ബസ് അയക്കാം എന്ന് പറയുകയല്ലാതെ ഇതു വരെ (7:30 AM) ബസ് എത്തിയിട്ടില്ല.

ഏറ്റവും പുതിയ വിവരം: 8 മണിയോടെ വേറെ ബസ് എത്തുകയും എല്ലാ യാത്രക്കാരും പുതിയ ബസിൽ യാത്ര തുടരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts