സംസ്ഥാനത്തെ ലോക്ക്ഡൗൺ നീട്ടുന്ന കാര്യം പരിഗണനയിൽ

ബെംഗളൂരു: സംസ്ഥാനത്തെ ലോക്ക്ഡൗൺ മെയ് 24ന് ശേഷവും നീട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ.

സംസ്ഥാനത്തെ കോവിഡ് പൊസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് വരാത്തത് മൂലവും ദിനംപ്രതിയുള്ള കോവിഡ് മരണങ്ങളുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നത് കാരണവുമാണ് ലോക്ക്ഡൗൺ നീട്ടുന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.

ജൂൺ ആദ്യ വാരത്തോടെ കോവിഡ് കേസുകളിൽ കുറവുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും വളരെ കരുതലോടെ മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ എന്ന് വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകി.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 10%ത്തിന് മുകളിലാണെങ്കിൽ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐ. സി.എം.ആർ. ഡയറക്ടർ ഡോ. ബൽറാം ഭാർഗവ അഭിപ്രായപ്പെട്ടത്.

മെയ് 20തോടെ കോവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായില്ലങ്കിൽ ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts