3വർഷത്തെ കോൺഗ്രസ്‌ ഭരണവും 9 വർഷത്തെ ബിജെപി ഭരണവും വിലയിരുത്തി കപിൽ സിബൽ

ബെംഗളൂരു: കോൺഗ്രസ്‌ 3 വർഷം കൊണ്ട് 100 പഞ്ചായത്തുകളിൽ ഇന്റർനെറ്റ് കൊണ്ടു വന്നപ്പോൾ ബിജെപി 9 വർഷം കൊണ്ട് 200 പഞ്ചായത്തുകളിൽ വന്നു- പരിഹാസ ട്വീറ്റുമായി കപിൽ സിബൽ. കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ച ആരോപണത്തെ പരിഹസിച്ച് ട്വീറ്റുമായി രാജ്യസഭ അംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മൂന്നു വർഷം കൊണ്ട് കർണാടകയിലെ ഗ്രാമപഞ്ചായത്തുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് എത്തിക്കുമെന്നായിരുന്നു കോൺഗ്രസ്‌  വാഗ്ദാനം. എന്നാൽ ആകെ നൂറു ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് കോൺഗ്രസിന് ബ്രോഡ്ബാൻഡ് എത്തിക്കാനായത് എന്നായിരുന്നു മോദിയുടെ ആരോപണം. കർണാടകയിൽ 2023ഓടെ 200 ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി…

Read More

പ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയുമായി നടൻ കിച്ച സുദീപ്

ബെംഗുളൂരു: നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ പ്രതികരിച്ച്‌ കന്നട നടന്‍ കിച്ച സുദീപ്. പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമാണ്. അദ്ദേഹം എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞേക്കാം, പക്ഷേ ഒരു ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കൊപ്പം ബെംഗളൂരുവില്‍…

Read More

നാട്ടു നാട്ടു..ഇന്ത്യ അഭിമാനിക്കുന്നു, ഓസ്‌കാർ വിജയത്തെ പ്രശംസിച്ച് പ്രധാന മന്ത്രി

ന്യൂഡൽഹി : നാട്ടുനാട്ടിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടിൻ്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും പ്രത്യേകം പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘അസാധാരണം. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിക്ക് ആശംസകൾ അറിയിക്കുന്നു. ഇന്ത്യ ആഹ്ളാദിക്കുന്നു,…

Read More

ബ്രാഹ്മണ ഭക്ഷണശാലകൾക്കെതിരെ ട്വിറ്റർ പ്രതിഷേധം

ബെംഗളൂരു: സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്പുകൾ ബ്രാഹ്മണ’ പാചകരീതിയിൽ സ്പെഷ്യലൈസ് ചെയ്ത റെസ്റ്റോറന്റുകളുടെ പട്ടിക കാണിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പ്രതിഷേധം. മതപരമായ കാര്യങ്ങളിൽ തുടരെ തുടരെ വിവാദത്തിൽ പെടുകയാണ് ഇപ്പോൾ കർണാടക. മതം ഉൾപ്പെടുന്ന വളരെ സെൻസിറ്റീവ് വിഷയവുമായി ട്വിറ്റർ പ്രതിഷേധം വീണ്ടും എത്തിയിരിക്കുകയാണ്. @peeleraja ട്വിറ്റർ ഉപയോക്താവിൻറെ വിശദമായ പോസ്റ്റിൽ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിൽ നിന്ന് എടുത്ത നിരവധി സ്ക്രീൻഷോട്ടുകൾ ‘ബ്രാഹ്മണ’ പാചകരീതിയിൽ സ്പെഷ്യലൈസ് ചെയ്ത റെസ്റ്റോറന്റുകളുടെ പട്ടിക പ്രത്യേകമായി കാണിക്കുന്നു. ഈ ട്വീറ്റ് ആണ് ഇപ്പൊൾ…

Read More

ഫാൻസ് ക്ലബ്ബ് അംഗങ്ങളൾക്ക് മുന്നറിയിപ്പുമായി നടൻ വിജയ്

ചൈന്നെ: റൂറൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് തമിഴ്നാട്ടിൽ ശക്തമായ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന നടൻ വിജയ്, സോഷ്യൽ മീഡിയയിൽ ആരെയും ട്രോളരുതെന്ന് തന്റെ ഫാൻസ് ക്ലബ്ബ് അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ‘രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കളിയാക്കുന്ന ട്രോളുകളോ മീമുകളോ പ്രസ്താവനകളോ പോസ്റ്ററുകളോ പങ്കുവയ്ക്കരുത്. ദളപതി വിജയുടെ നിർദ്ദേശപ്രകാരം, ഞങ്ങളുടെ ദളപതിയുടെ ഉപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ആരെയും സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഞാൻ നിങ്ങളെ അറിയിക്കുന്നു” വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ട്വീറ്റ് ചെയ്തു. Thalapathy…

Read More

കെടിആറിനെതിരെ ഡികെ ശിവകുമാറിന്റെ വെല്ലുവിളി

ബെംഗളൂരു: ഹൈദരാബാദിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമായി ബെംഗളൂരു മാറുമെന്ന് തെലങ്കാനയിലെ ഐടി മന്ത്രി കെ ടി രാമറാവുവിനോട് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ വെല്ലുവിളിച്ചു. ഹൈദരാബാദിനെ അപേക്ഷിച്ച് ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് തെലങ്കാന മന്ത്രി പോട്ട്ഷോട്ട് എടുത്ത റാവുവിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. “എന്റെ സുഹൃത്തേ, ഞാൻ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും. 2023 അവസാനത്തോടെ, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ, ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ ബെംഗളൂരുവിന്റെ മഹത്വം ഞങ്ങൾ വീണ്ടെടുക്കമെന്നും, ശിവകുമാർ ട്വിറ്ററിൽ കുറിച്ചു.

Read More

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: അസദുദ്ദീന്‍ ഒവൈസി.

ന്യൂഡൽഹി: ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഒരുപക്ഷേ അത് കാണാന്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ കോളജുകളിൽ മുസ്‍ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. ഒവൈസി തന്നെയാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും. ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അത് കാണാന്‍ ഒരു…

Read More

സൈന നെഹ്‌വാളിനെതിരെയുള്ള വിവാദ ട്വീറ്റിൽ നടൻ സിദ്ധാർത്ഥിന് സമൻസ്

ചെന്നൈ : സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ നടൻ സിദ്ധാർത്ഥിന് ഗ്രേറ്റർ ചെന്നൈ പോലീസ് സമൻസ് അയച്ചു. വ്യാഴാഴ്ച മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് ചെന്നൈ പോലീസ് കമ്മീഷണർ ശങ്കർ ജിവാൾ പറഞ്ഞു, “ട്വീറ്റ് സംബന്ധിച്ച് ഞങ്ങൾക്ക് രണ്ട് പരാതികൾ ലഭിച്ചു. ഹൈദരാബാദിലെ ഒരു പരാതിയിൽ നേരത്തെ തന്നെ കേസെടുത്തിരുന്നു, രണ്ടാമത്തെ പരാതിയിൽ മാനനഷ്ടം ഉൾപ്പെടുന്നു. ഞങ്ങൾ ഇതിനകം സമൻസ് അയച്ചിട്ടുണ്ട്. ഇത് പകർച്ചവ്യാധി കാലഘട്ടമായതിനാൽ, അദ്ദേഹത്തിന്റെ മൊഴി എങ്ങനെ ലഭിക്കുമെന്ന് ഞങ്ങൾ ചിന്തിക്കുകയാണ്. ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് പോലീസിന്റെ സൈബർ…

Read More

മോദിക്കെതിരായ വിവാദ ട്വീറ്റ് പിൻവലിച്ച് കോൺഗ്രസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് കോൺഗ്രസ് തിങ്കളാഴ്ച വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു. സംസ്ഥാന കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിന്റെ ട്വീറ്റ് ഖേദകരമാണെന്നും അത് പിൻവലിച്ചുവെന്നും സംസ്ഥാന കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. “സിവിൽ, പാർലമെന്ററി ഭാഷ രാഷ്ട്രീയ സംഭാഷണങ്ങൾക്ക് ചർച്ച ചെയ്യാനാവാത്ത മുൻവ്യവസ്ഥയാണെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. സംസ്ഥാന കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ മുഖേന പുതിയ സോഷ്യൽ മീഡിയ മാനേജർ ചെയ്ത ഒരു അപരിഷ്കൃത ട്വീറ്റിൽ ഖേദിക്കുകയും പിൻവലിക്കുകയും…

Read More

സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; നിയമ സഭയിൽ വിലക്കയറ്റത്തെക്കുറിച്ച് സംസാരിയ്ക്കവേ സുബ്രഹ്മണ്യൻ സ്വാമിയെക്കുറിച്ച് പരാമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിയുടെ രാജ്യസഭാം​ഗമായ സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്ന വ്യക്തിയാണെന്നാണ് മുഖ്യമന്ത്രി പറയ്ഞ്ഞത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ഫെബ്രുവരിയിലെ പെട്രോൾ വിലവർദ്ധനയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ നടത്തിയ ട്വീറ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബൊമ്മെ ഇക്കാര്യം പറഞ്ഞത്. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപയും, സീതയുടെ നേപ്പാളിൽ 53 രൂപയും, രാവണന്റെ ലങ്കയിൽ 51 രൂപയും മാത്രമാണെന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ഇത് തെറ്റാണെങ്കിൽ ബിജെപി നേതാക്കൾ എതിർക്കണമെന്നും സിദ്ധരാമയ്യ…

Read More
Click Here to Follow Us