ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങി നഗരത്തിലെ സംഘടനകളും;ക്ഷേത്ര ആചാരസംരക്ഷണ സമിതിയുടെ പ്രതിഷേധം ഞായറാഴ്ച ഉച്ചക്ക് വിജനപുരയില്‍.

ബെംഗളൂരു : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സുപ്രീ കോടതി വിധിയും അതിനെ തുടര്‍ന്നുള്ള  പ്രതിഷേധങ്ങളും കേരളത്തില്‍ തുടരുകയാണ്,കൃത്യമായ രഹസ്യ അജണ്ടകള്‍ പിന്തുടരുന്ന  മുഖ്യധാര മാധ്യമങ്ങള്‍ മുഖം തിരിഞ്ഞ് നിന്നിട്ടും പ്രതിഷേധക്കാര്‍ക്ക് ലഭിക്കുന്ന ജന പിന്തുണ അത്ഭുതാവഹമാണ്.ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വിഷയം ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിസ്തുല സേവനമാണ് ചെയ്യുന്നത്,ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കേരളത്തിന്‌ പുറത്ത് നിന്നുമുള്ള പിന്തുണ ലഭികുന്നതയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ശബരിമല ക്ഷേത്ര ആചാരങ്ങൾ നിലനിർത്തുന്നതിനായിട്ടും ആചാരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനുമായി ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഈ വരുന്ന ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് വിജിനപുര അയ്യപ്പ ക്ഷേത്രത്തിനു സമീപത്തില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഘോഷയാത്ര രാമമൂർത്തി നഗർ വഴി കെ ആർ പുരം ശിവ ക്ഷേത്രത്തിൽ പോയി അവിടെ നിന്നും തിരിച്ചു ഐ ടി ഐ യുടെ  മുൻവശത്തുള്ള റോഡിൽ കൂടി ക്ഷേത്രത്തിൽ വന്നതിന് ശേഷം ഒരു പൊതുയോഗം നടത്തിയതിന് ശേഷം പിരിഞ്ഞ് പോകനുമാണ് തീരുമാനിച്ചിരിക്കുന്നത്.എല്ലാ ഭക്ത ജനങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് കണ്വീനര്‍ മാരായ  കെ എ സന്തോഷ്‌ ആര്‍ കെ പിള്ളൈ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts