ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: അസദുദ്ദീന്‍ ഒവൈസി.

ന്യൂഡൽഹി: ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഒരുപക്ഷേ അത് കാണാന്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ കോളജുകളിൽ മുസ്‍ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. ഒവൈസി തന്നെയാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും. ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അത് കാണാന്‍ ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ.- ഒവൈസി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

നമ്മുടെ പെൺമക്കൾ ശി​രോ​വ​സ്ത്രം ധരിക്കണമെന്ന് തീരുമാനിച്ചാല്‍ മാതാപിതാക്കള്‍ പിന്തുണയ്ക്കും. അവരെ തടയാൻ ആർക്ക് കഴിയുമെന്ന് നോക്കാമെന്നും ഉവൈസി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
[masterslider id="10"]

Related posts