ചരക്കുവാഹനമിടിച്ച് വനംവകുപ്പ് വാച്ചർ മരിച്ചു.

ബെംഗളൂരു : മൈസൂരു-മാനന്ദവാടി റോഡിൽ മലാലി ക്രോസിന് സമീപം ഇരുചക്രവാഹനത്തിൽ ചരക്കുവാഹനമിടിച്ചുണ്ടായ അപകടത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചു.

ഹുൻസൂർ താലൂക്കിലെ യശോധരപുര നിവാസിയായ കാർത്തിക് വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിലെത്തിയ ബൊലേറോ ഗുഡ്‌സ് വാഹനം മലാലി ക്രോസിന് സമീപം ബൈക്കിൽ ഇടിക്കുകയായിരുന്നു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ഗുരുതരമായി പരിക്കേറ്റ കാർത്തിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് ഹുൻസൂർ വനംവകുപ്പ് ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം യശോധരപുരയിൽ സംസ്‌കരിച്ചു. ചരക്കുവാഹനത്തിന്റെ ഡ്രൈവർ മലയാളിയായ അശോക് അപകടത്തിന് തൊട്ടുപിന്നാലെ പോലീസിൽ കീഴടങ്ങി. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts