കർണാടക;രണ്ടാം വർഷ പി.യു.പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പുറത്ത്.

ബെംഗളൂരു: 2022 ഏപ്രിൽ പകുതിയോടെ നടക്കുന്ന രണ്ടാം പിയുസി പരീക്ഷകളുടെ പുതുക്കിയ അന്തിമ ടൈംടേബിൾ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു.

തുടർന്ന് ഏപ്രിൽ 16 മുതൽ മെയ് 6 വരെ പരീക്ഷകൾ നടക്കുമെന്ന് ഡിപിയുഇ ഡയറക്ടർ രാമചന്ദ്രൻ ആർ ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു.

വിദ്യാർത്ഥികൾക്കുള്ള പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 2 മുതൽ മാർച്ച് 25 വരെ നീണ്ടുനിൽക്കുമെന്നും പ്രിപ്പറേറ്ററി പരീക്ഷകൾ മാർച്ച് 14 മുതൽ മാർച്ച് 25 വരെ നടത്തുമെന്നുമാണ് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

എന്നാൽ നേരത്തെ പ്രഖ്യാപിച്ച ടൈംടേബിളിനെ അപേക്ഷിച്ച് പുതിയ ടൈംടേബിളിൽ ചെറിയ മാറ്റം വരുത്തി മെയ് 4 വരെയായിരുന്നു നേരത്തെ പരീക്ഷകൾ എങ്കിൽ ഇപ്പോൾ മെയ് 6 വരെയാണ് പരീക്ഷ നീട്ടിയിരിക്കുന്നത്.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

പുതിയ സമയക്രമം.

  • ഏപ്രിൽ 16: ഗണിതം, വിദ്യാഭ്യാസം, അടിസ്ഥാന കണക്ക്
  • ഏപ്രിൽ 18: പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
  • ഏപ്രിൽ 19: ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനസ്
  • ഏപ്രിൽ 20: ചരിത്രം, ഭൗതികശാസ്ത്രം
  • ഏപ്രിൽ 21: തമിഴ്, തെലുങ്ക്, മലയാളം, മറാട്ടി, ഉറുദു, സംസ്‌കൃതം, ഫ്രഞ്ച്
  • ഏപ്രിൽ 22: ലോജിക്, ബിസിനസ് സ്റ്റഡീസ്
  • ഏപ്രിൽ 23: കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, മനഃശാസ്ത്രം, രസതന്ത്രം
  • ഏപ്രിൽ 25: സാമ്പത്തികശാസ്ത്രം
  • ഏപ്രിൽ 26: ഹിന്ദി
  • ഏപ്രിൽ 28: കന്നഡ
  • ഏപ്രിൽ 29: അറബിക്
  • ഏപ്രിൽ 30: സോഷ്യോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്
  • മെയ് 2: ഭൂമിശാസ്ത്രം, ജീവശാസ്ത്രം
  • മെയ് 4: ഇംഗ്ലീഷ്
  • മെയ് 6: ഓപ്ഷണൽ കന്നഡ, അക്കൗണ്ടൻസി, ജിയോളജി, ഹോം സയൻസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts