ഓട്ടോ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിലെ കുപ്രസിദ്ധമായ ഓട്ടോറിക്ഷകളെ ട്രാഫിക് പോലീസ് ഒടുവിൽ അടിച്ചമർത്തി. തിങ്കളാഴ്ച നടന്ന സ്‌പെഷ്യൽ ഡ്രൈവിൽ റൈഡ് നിരസിച്ചതിന് 270 ഓട്ടോ ഡ്രൈവർമാർക്കെതിരെയും യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് 312 പേർക്കെതിരെയും ട്രാഫിക് പോലീസ് കേസെടുത്തു. മൊത്തം 1,116 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ട്രാഫിക് പോലീസിന്റെ ഒരു സംരംഭമാണ് സ്‌പെഷ്യൽ ഡ്രൈവ് എന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു. സാധാരണ വസ്ത്രധാരികൾ ഉപഭോക്താക്കളെന്ന…

Read More

പോലീസിന് പിഴ ചുമത്തി ട്രാഫിക് പോലീസ്

ബെംഗളൂരു: ശരിയായ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പോലീസുകാരനെ കയ്യോടെ പിടികൂടി പിഴ ചുമത്തി ട്രാഫിക് പോലീസ്. ബെംഗളൂരുവിലെ ആർ.ടി നഗറിലാണ് ബൈക്ക് യാത്രികനായ പോലീസുകാരന് ട്രാഫിക് പോലീസ് പിഴ ചുമത്തിയത്. തൊപ്പി ഹെൽമറ്റാണ് പോലീസ് ധരിച്ചിരുന്നത്. എന്നാൽ നഗരങ്ങളിൽ ഇത്തരത്തിലുള്ള ഹെൽമെറ്റുകൾ നിരോധിച്ചിരുന്നു. പിഴ ചുമത്തിയതിന്റെ ചിത്രം ആർ. ടി നഗർ പോലീസ് ട്വിറ്ററിൽ പങ്കുവെച്ചു. ‘ഗുഡ് ഈവനിംഗ്, പോലീസുകാരന് ഹാഫ് ഹെൽമറ്റ് കേസ് ചുമത്തി, നന്ദി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രം മാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ടാണ് സമൂഹത്തിൽ വൈറലായത്.

Read More

ഇക്കോസ്പേസിന് സമീപമുള്ള ഗതാഗതം വളരെ ബുദ്ധിമുട്ടിൽ : പോലീസ്

flood

ബെംഗളൂരു: മികച്ച സമയങ്ങളിൽ പോലും ബെംഗളൂരുവിലെ ട്രാഫിക് നിയന്ത്രിക്കുന്നത് എളുപ്പമല്ല. അപ്പോൾ നഗരത്തിലെ കുപ്രസിദ്ധമായ തിരക്കേറിയ റോഡുകൾ വെള്ളത്തിൽ മുങ്ങുകയും, അത് ഒഴുകിപ്പോകാൻ ഒരു മാർഗവുമില്ലാത്തപ്പോൾ ട്രാഫിക് എത്ര ബുദ്ധിമുട്ടാണെന്ന് സങ്കൽപ്പിക്കാം. നിർത്താതെ പെയ്യുന്ന മഴയും തത്ഫലമായുണ്ടാകുന്ന വെള്ളക്കെട്ടും ട്രാഫിക് പോലീസിനെ, പ്രത്യേകിച്ച് സിൽക്ക് ബോർഡ് ജംഗ്ഷനും മാറത്തഹള്ളിക്കും ഇടയിൽ ബെല്ലന്തൂരിലെ ആർഎംസെഡ് ഇക്കോസ്പേസ് ടെക് പാർക്ക് വഴി വിന്യസിച്ചിരിക്കുന്നവരെ അസ്വസ്ഥരാക്കുന്നുണ്ട്. റോഡുകളിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ട്രാഫിക് പോലീസ് കാൾ ഓഫ് ഡ്യൂട്ടിക്ക് അപ്പുറം പോയിക്കഴിഞ്ഞു. അടഞ്ഞുകിടക്കുന്ന മാൻഹോളുകൾ വൃത്തിയാക്കുകയും കുഴികൾ നികത്തുകയും (മഴ…

Read More

മഴയത്ത് മേൽപാലത്തിനു അടിയിൽ നിന്നാൽ ഇനി 500 രൂപ പിഴ 

ബെംഗളൂരു: മഴ പെയ്യുമ്പോൾ മേൽപാലങ്ങളുടെ അടിയിൽ നിന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് ഇനി പിഴ ചുമത്തും. 500 രൂപ പിഴ ചുമത്തുമെന്നാണ് ട്രാഫിക് പോലീസിന്റെ നിർദ്ദേശം. ഇത്തരത്തിൽ കൂടി നിന്ന യാത്രക്കാർ മറ്റ് വാഹനങ്ങൾ ഇടിച്ച 4 കേസുകളാണ് കഴിഞ്ഞ 2 മാസത്തിനിടെ റജിസ്റ്റർ ചെയ്തത്.  മഴയിൽ നിന്ന് രക്ഷനേടാൻ ഇരുചക്രവാഹന യാത്രക്കാർ മെട്രോ സ്റ്റേഷനുകളുടെയും മേൽപാലങ്ങളുടെയും അടിയിൽ കൂടി നിൽക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. മോശം കാലാവസ്ഥയിൽ ഡ്രൈവിങ് ദുഷ്കരമായ സമയത്തു വഴിയരികിൽ വാഹനം പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.…

Read More

വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനൊരുങ്ങി ട്രാഫിക് പൊലീസ്

ബെംഗളൂരു: കുറ്റകൃത്യങ്ങൾ വർധിക്കുന്ന നഗരത്തിൽ വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള യജ്ഞവുമായി ട്രാഫിക് പൊലീസ് ഒരുങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം 1500 വാഹനങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ ക്രമസമാധാന പാലനത്തിനു വൻ ഭീഷണി ഉയർത്തുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. വാഹന ഉടമകൾക്കെതിരെ തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തട്ടുണ്ട്. നിയമ ലംഘനത്തിനു പിടിക്കപ്പെട്ടവരിൽ 10 വർഷത്തിൽ അധികമായി വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവരും ഉൾപ്പെടുന്നു. സമീപകാലത്തായി നഗരത്തിൽ വ്യാജ നമ്പർ പ്ലേറ്റുകളുള്ള…

Read More

മന്ത്രിയുടെ വാഹനം കടന്നു പോവാനായി ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക് 

ചെന്നൈ : തമിഴ്നാട്ടിൽ വിദ്യാഭ്യാസ മന്ത്രിക്കു പോകാൻ ആംബുലൻസ് തടഞ്ഞു നിർത്തിയത് വിവാദത്തിലേക്ക്. തമിഴ്നാട്ടിലെ കുംഭകോണത്ത് ഇന്നലെ മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി മറ്റ് വാഹനങ്ങൾക്കൊപ്പം ആംബുലൻസ് തടഞ്ഞു. ഒരു ദിശയിലേക്ക് മാത്രം വാഹനം കടന്നുപോകുന്ന ആനക്കരൈ പാലത്തിലൂടെയുള്ള മന്ത്രിയുടെ സഞ്ചാരത്തിന് വേണ്ടിയാണ് ആംബുലൻസ് തടഞ്ഞത്. സംസ്ഥാന സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴിയുടെ വാഹന വ്യൂഹം കടന്നു പോകാനാണ് ഇത്തരത്തിൽ ഒരു പ്രവർത്തി പോലീസ് ചെയ്തത്. ഒരു ഡസനിലധികം വാഹനങ്ങൾ മന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ ട്രാഫിക് ക്രമീകരണമനുസരിച്ച്, ആംബുലൻസ് ഉൾപ്പെടെയുള്ള എല്ലാ…

Read More

ഫുട്‌പാത്ത് കയ്യേറ്റക്കാർക്ക് പിഴ ചുമത്താൻ ഒരുങ്ങി ട്രാഫിക് പോലീസ്

ബെംഗളൂരു: ഫുട്പാത്ത് കയ്യേറി കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവർക്കെതിരെ സിആർപിസി 107 പ്രകാരം ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) സുരക്ഷാ കേസുകൾ എടുക്കാൻ ഒരുങ്ങുന്നു. ആവർത്തിച്ച് ഫുട്‌പാത്ത് കയ്യേരുന്ന കുറ്റവാളികൾക്കെതിരെ ഒരു സെക്യൂരിറ്റി കേസ് കൂടി ബുക്ക് ചെയ്യുമെന്നും അതോടെ കൈയേറ്റക്കാരൻ സെക്യൂരിറ്റി ബോണ്ട് അടച്ച് കുറ്റം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി പൊതുവഴിയിലോ നാവിഗേഷൻ ലൈനിലോ ഉള്ള അപകടം അല്ലെങ്കിൽ തടസ്സം സൃഷ്ഠിച്ചിരുന്നവർക്ക് എതിരായി നേരത്തെ ഐപിസി സെക്ഷൻ 283 പ്രകാരം പോലീസ് കേസെടുത്തിരുന്നുത്

Read More

ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരം, ഗൂഗിളുമായി കൈകോർത്ത് ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഗൂഗിളുമായി കൈകോർത്ത് ബെംഗളൂരു ട്രാഫിക് പോലീസിന്റെ നീക്കം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സിഗ്നലുകളിലെ ലൈറ്റ് ഓട്ടോമാറ്റിക് ആയി മാറുന്ന സംവിധാനമാണ് നഗരത്തിൽ നടപ്പിലാക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി ഗൂഗിളുമായി സഹകരിക്കുന്ന രാജ്യത്തെ ആദ്യ നഗരമാവുകയാണ് ബെംഗളൂരു. ഗൂഗിളിൻറെ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ്സ് കോൺഫിഗറേഷൻ ഒപ്റ്റിമൈസേഷനാണ് നടപ്പിലാക്കുക. ഇതിലൂടെ ഗതാഗത കുരുക്കിൽപ്പെട്ട് സമയം നഷ്‌ടപ്പെടുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ഇതിന് പുറമേ യാത്രക്കാർ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ റോഡുകളിലെ വേഗത പരിധി, ഗതാഗത കുരുക്കുള്ള റൂട്ടുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ…

Read More

പ്രധാന റോഡുകളിൽ ഡ്രൈവിംഗ് പരിശീലനം അനുവദിക്കില്ല; ട്രാഫിക് പോലീസ്

ബെംഗളൂരു: തിരക്കേറിയ സമയങ്ങളിൽ പ്രധാന റോഡുകളിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ഡ്രൈവിംഗ് പരിശീലനത്തിനായി ഗതാഗതം കുറവുള്ള റോഡുകൾ ഉപയോഗിക്കേണ്ടതുണ്ട് ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഇത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതു സംബന്ധിച്ച നോട്ടീസ് നഗറിലെ എല്ലാ ഡ്രൈവിംഗ് സ്‌കൂളുകൾക്കും അയച്ചതായി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജെയിൻ പറഞ്ഞു. കൂടാതെ വാഹനങ്ങളിൽ യാതൊരുവിധ രൂപമാറ്റവും വരുത്തരുതെന്നും നഗരത്തിലെ എല്ലാ മെക്കാനിക്കുകൾക്കും കർശന നിർദ്ദേശം നൽകിയതായി…

Read More

കുരുക്കഴിയാതെ ഹെബ്ബാൾ മേൽപ്പാലം, ഗതാഗത പരിഷ്കാരണം ഇന്ന് മുതൽ 

ബെംഗളൂരു: ബെല്ലാരി ദേശീയപാതയിലുള്ള ഹെബ്ബാൾ മേൽപ്പാലത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പരിഷ്കരണം ഇന്ന് മുതൽ ആരംഭിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ 10 ഇടങ്ങളിലെ കുരുക്കഴിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക്  നിർദ്ദേശം നൽകിയിരുന്നു. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ ആണ്  ഹെബ്ബാൾ മേൽപാലത്തിലൂടെ കടന്നു പോകുന്നത്.  പലതവണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടും കുരുക്ക് കുറയാതെ വന്നതു വഴി ട്രാഫിക് പോലീസിന് ഒഴിയാ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിൽക്ക് ബോർഡ്, വൈറ്റ്ഫീൽഡ്, ഔട്ടർ റിങ് റോഡ്, മൈസൂരു റോഡ് എന്നിവ കാലതാമസം കൂടാതെ പരിഷ്കാരം നടപ്പിലാക്കാൻ…

Read More
Click Here to Follow Us