കുരുക്കഴിയാതെ ഹെബ്ബാൾ മേൽപ്പാലം, ഗതാഗത പരിഷ്കാരണം ഇന്ന് മുതൽ 

ബെംഗളൂരു: ബെല്ലാരി ദേശീയപാതയിലുള്ള ഹെബ്ബാൾ മേൽപ്പാലത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പരിഷ്കരണം ഇന്ന് മുതൽ ആരംഭിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ 10 ഇടങ്ങളിലെ കുരുക്കഴിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക്  നിർദ്ദേശം നൽകിയിരുന്നു. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ ആണ്  ഹെബ്ബാൾ മേൽപാലത്തിലൂടെ കടന്നു പോകുന്നത്.  പലതവണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടും കുരുക്ക് കുറയാതെ വന്നതു വഴി ട്രാഫിക് പോലീസിന് ഒഴിയാ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിൽക്ക് ബോർഡ്, വൈറ്റ്ഫീൽഡ്, ഔട്ടർ റിങ് റോഡ്, മൈസൂരു റോഡ് എന്നിവ കാലതാമസം കൂടാതെ പരിഷ്കാരം നടപ്പിലാക്കാൻ…

Read More