കുരുക്കഴിയാതെ ഹെബ്ബാൾ മേൽപ്പാലം, ഗതാഗത പരിഷ്കാരണം ഇന്ന് മുതൽ 

ബെംഗളൂരു: ബെല്ലാരി ദേശീയപാതയിലുള്ള ഹെബ്ബാൾ മേൽപ്പാലത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള പരിഷ്കരണം ഇന്ന് മുതൽ ആരംഭിക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ 10 ഇടങ്ങളിലെ കുരുക്കഴിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക്  നിർദ്ദേശം നൽകിയിരുന്നു. പ്രതിദിനം മൂന്നരലക്ഷം വാഹനങ്ങൾ ആണ്  ഹെബ്ബാൾ മേൽപാലത്തിലൂടെ കടന്നു പോകുന്നത്. 

പലതവണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടും കുരുക്ക് കുറയാതെ വന്നതു വഴി ട്രാഫിക് പോലീസിന് ഒഴിയാ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സിൽക്ക് ബോർഡ്, വൈറ്റ്ഫീൽഡ്, ഔട്ടർ റിങ് റോഡ്, മൈസൂരു റോഡ് എന്നിവ കാലതാമസം കൂടാതെ പരിഷ്കാരം നടപ്പിലാക്കാൻ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

സിൽക്ക്ബോർഡ്, സാരക്കി, ഇബ്ളൂർ ജംഗ്ഷനുകളിലും പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാകേഷ് സിങ് പറഞ്ഞു. സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് ബിഎംടി ലേഔട്ട് റോഡിലേക്ക് പ്രവേശിക്കാൻ ഫ്രീ ലെഫ്റ്റ് ടേൺ ഏർപ്പെടുത്തും. സിൽക്ക് ബോർഡ് ബസ് സ്റ്റോപ്പിനെയും എച്ച്എസ്ആർ ലേഔട്ട് സർവീസ് റോഡിനെയും ബന്ധിപ്പിച്ച് കാൽനട മേൽപാലം നിർമ്മിക്കും. കനക്പുര റോഡിലെ ജെപി നഗർ സാരക്കി ജങ്ക്‌ഷനിൽ 2 ഫ്രീ ലെഫ്റ്റ് ടേൺ എന്നിങ്ങനെയും നടപ്പിലാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
[masterslider id="10"]

Related posts