മുൻ കേന്ദ്ര മന്ത്രി ആർ.എൽ.ജാലപ്പ അന്തരിച്ചു.

ബെംഗളൂരു: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർ.എൽ.ജാലപ്പ അന്തരിച്ചു.

അസുഖ ബാധിതനായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 98 കാരനായ മുൻ കേന്ദ്രമന്ത്രി ആർ.എൽ.ജലപ്പ ഇന്ന് വൈകുന്നേരത്തോടെയാണ് അന്തരിച്ചത്.

ശ്വാസകോശവും വൃക്കയും തകരാറിലായ അദ്ദേഹത്തെ ഡിസംബർ 10 ന് കോലാറിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ, ജാലപ്പയ്ക്ക് മസ്തിഷ്കാഘാതം സംഭവിക്കുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുകയും ചെയ്തു.

കർണാടകയിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായ ജാലപ്പ നാല് തവണ ലോക്സഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്നു. ചിക്കബെല്ലാപൂർ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

ബെംഗളൂരു റൂറൽ ജില്ലയിലെ  തൗബഗെരെയിൽ 1925 ഒക്ടോബർ 19 നാണ് ജലപ്പ ജനിച്ചത്.
മൈസൂരിലെ മഹാരാജാസ് കോളേജിൽ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായി.

1980-83 അംഗങ്ങൾ, കർണാടക മെത്തേഡ് കൗൺസിൽ
1983-96, കർണാടക നിയമസഭയിലെ അംഗം
സഹകരണ മന്ത്രി, കർണ്ണാടക സർക്കാർ, 1983-84, 1985-86
1986-87 കർണാടക സർക്കാരിലെ ആഭ്യന്തര മന്ത്രി
1995-96 മന്ത്രി, റവന്യൂ, കർണാടക സർക്കാർ
1996 പതിനൊന്നാം ലോക്സഭയിലേക്ക് ടെക്സ്റ്റൈൽസ് തിരഞ്ഞെടുക്കപ്പെട്ടു
1996-98 കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി
1998 12-ാം ലോക്സഭ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (രണ്ടാം തവണ)
1998-99 അംഗം, ധനകാര്യ സമിതി അംഗം, പാർലമെന്റ് അംഗം ലോക്കൽ ഏരിയ വികസന ആസൂത്രണ സമിതി, ഉപദേശക സമിതി അംഗം കാർഷിക മന്ത്രാലയം.
1999 പതിമൂന്നാം ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (മൂന്നാം തവണ)
1999-2000 അംഗങ്ങൾ, നഗര ഗ്രാമ വികസന സമിതി അംഗങ്ങൾ.
2004-ൽ 14 ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (നാലാം തവണ),
2006 ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് കമ്മിറ്റി അംഗം

മുൻ കേന്ദ്രമന്ത്രി ആർഎൽ ജാലപ്പയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us