ക്രിസ്മസ് അവധി ; കേരള ആർടിസിയുടെ 11 പുതിയ സർവീസുകൾ കൂടി പ്രഖ്യാപിച്ചു

ബെംഗളൂരു : ക്രിസ്മസ് ന്യൂയെർ എന്നിവയോടനുബന്ധിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി പ്രത്യേക 11 സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ഡിസംബർ 23-ാം തീയതി മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 11 സർവീസുകളാണ് കേരള ആർടിസി പ്രഖ്യാപിച്ചത്.

കാസർകോട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, നിലമ്പൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ബസുകൾ പ്രഖ്യാപിച്ചത്. കോഴിക്കോടേക്കും പയ്യന്നൂരിലേക്കും രണ്ടു സർവീസുകൾ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ദിവസങ്ങളിലേക്കുള്ള പ്രത്യേക ബസുകൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു.

ക്രിസ്മസ് അവധിക്കുശേഷം കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകളുണ്ടാകും. കേരളത്തിൽ നിന്നു വരുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ബസുകളുടെ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us