റോഡുകളിലെ തിരക്ക് കുറയ്ക്കാൻ നഗരത്തിലെ പുതിയ ട്രാഫിക് കമ്മീഷണർ പദ്ധതിയിടുന്നത് ഇങ്ങനെ

ബെംഗളൂരു: നഗരത്തിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു ട്രാഫിക്, വർഷങ്ങളായി ട്രാഫിക് പ്രശ്‌നങ്ങളുടെ പേരിൽ നിരവധി തവണ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ബെംഗളൂരുവിൽ കളിയാക്കപ്പെട്ട ഒരുമേഘലയാണ് ട്രാഫിക് . തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കർണാടക സർക്കാർ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുകയും റോഡുകളിലെ തിരക്ക് കുറയ്ക്കാൻ നിരവധി നൂതന മാർഗങ്ങൾ പരീക്ഷിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ എംഎ സലീമിനെ തിരികെ കൊണ്ടുവരികയും ചെയ്തു. പുതുതായി നിയമിതനായ ട്രാഫിക് സ്പെഷ്യൽ കമ്മീഷണർ നഗരത്തിലെ റോഡുകളുടെ മുൻഗണനകളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. ഗതാഗത നിയന്ത്രണം, നിയമങ്ങൾ പാലിക്കൽ, റോഡ് സുരക്ഷ എന്നിവയാണ് കൈയിലുള്ള…

Read More

പുതുവത്സരാഘോഷം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ കച്ചമുറുക്കി പൊലീസ്

ബെംഗളൂരു : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കി. ഇതിനായി നാളെ കൊടുത്താൽ പോലീസുകാരെ സജ്ജമാക്കും. നഗരവ്യാപകമായി പരിശോധന നടത്തി നിയമലംഘകാരുടെ വാഹനങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ അടക്കം സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് കമ്മിഷണർ എം. എ. സലീം വ്യക്തമാക്കി. ഗതാഗത കുരുക്കഴിക്കാൻ ജനങ്ങൾ പൊതുഗതാഗതത്തിലേക്ക് തിരിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  

Read More

നഗരത്തിൽ ഡിസംബർ 31ന് റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശന വിലക്കും/കർശന നിയന്ത്രണവും; വിശദാംശങ്ങൾ

ബെംഗളൂരു: പുതുവത്സര തലേന്ന് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, ഡിസംബർ 31 ന് രാത്രി എംജി റോഡിലും പരിസരത്തും വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു. എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ്, ചർച്ച് സ്ട്രീറ്റ്, സെന്റ്, മാർക്‌സ് റോഡ്, റസ്റ്റ് ഹൗസ് റോഡ് എന്നിവിടങ്ങളിൽ ഡിസംബർ 31ന് രാത്രി 8 മണി മുതൽ ജനുവരി 1 ന് പുലർച്ചെ 1 മണി വരെ പോലീസ് വാഹനങ്ങളും അവശ്യ സർവീസുകളുടെ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. പുതുവത്സര തലേന്ന് വാഹനങ്ങൾ…

Read More

നഗരത്തിലെ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടക്കുന്നത് ഇവിടങ്ങളിൽ

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസിന്റെ (ബിടിപി) കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏറ്റവും കൂടുതൽ ട്രാഫിക് നിയമലംഘനങ്ങൾ നടന്നത് ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവുവിലാണ്, ജനങ്ങളിൽ അവബോധമില്ലായ്മയാണ് ഇത്രയധികം നിയമലംഘനങ്ങൾ നടക്കാൻ കാരണമെന്നാണ് പോലീസുകാർ പറയുന്നത്. ഹൊറമാവ് 8,293 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോട്ടറി ജംഗ്ഷൻ 4,957 നിയമലംഘനങ്ങൾ റിപ്പോർട് ചെയ്തു കൊണ്ട് രണ്ടാം സ്ഥാനത്താണ് ഉള്ളത്. 2,393 നിയമലംഘനങ്ങളുമായി ബൊമ്മനഹള്ളി ജംഗ്ഷൻ മൂന്നാം സ്ഥാനത്തുണ്ട്. ജനവാസ കേന്ദ്രങ്ങളിലും പരിസരങ്ങളിലും നിയമലംഘനങ്ങൾ സാധാരണയായി കൂടുതലാണെന്ന് ട്രാഫിക് പോലീസ് പറയുന്നത്. “പല റെസിഡൻഷ്യൽ ഏരിയകളിലും, നിയമലംഘനങ്ങൾ…

Read More

നഗരത്തിൽ അനാവശ്യമായി ഹോൺ മുഴക്കൽ; നോ ഹോങ്കിങ് പ്ളീസ് പ്രചാരണവുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: നഗരത്തിൽ അനാവശ്യമായി ഹോൺ മുഴക്കുന്നത് ഒഴുവാക്കാൻ നോ ഹോങ്കിങ് പ്ളീസ് പ്രചാരണവുമായി ട്രാഫിക് പോലീസ്. രാത്രയ്‌ സമയങ്ങളിൽ ഉൾപ്പെടെ അനാവശ്യമായി ഹോൺ മുഴക്കുന്നത് നഗരവാസികളുടെ സ്വൈര്യ ജീവിതം കെടുത്തുന്നെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. സ്കൂൾ ഉൾപ്പെടെയുള്ള മേഖലകളില്‍ അനാവശ്യമായി ഹോൺ മുഴക്കാൻ പാടില്ല. നഗര നിരത്തുകളിൽ മെച്ചപ്പെട്ട ഗതാഗത ശീലങ്ങൾ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും ട്രാഫിക് പോലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നഗരത്തിലെ ശബ്ദമലിനീകരണം കഴഞ്ഞ മാസങ്ങളിൽ വർധിച്ചതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. ഇതിന്റെ പ്രധാന കാരണം ആവശ്യ ഹോൺ…

Read More

പോലീസിനെ സഹായിക്കാൻ പുതിയ സാങ്കേതികവിദ്യ; നഗരത്തിൽ അഞ്ച് ട്രാഫിക് സ്റ്റേഷനുകൾ കൂടി

ബെംഗളൂരു: ബെല്ലന്ദൂർ, മഹാദേവപുര, ഹെന്നൂർ, തലഘട്ടപുര, ബ്യാദരഹള്ളി എന്നിവിടങ്ങളിലായി അഞ്ച് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ ബെംഗളൂരുവിൽ ഉടൻ ആരംഭിക്കും. പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ തുറക്കാനുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചതായി സ്പെഷ്യൽ പോലീസ് കമ്മീഷണർ (ട്രാഫിക്) ഡോ.എം.എ.സലീം അറിയിച്ചു. ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഐടിഎംഎസ്) പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോമാറ്റിക് ചലാൻ സംവിധാനത്തിന്റെ രണ്ടാം ഘട്ടമാണ് ഐടിഎംഎസെന്ന് സലീം പറഞ്ഞു. ഘട്ടംഘട്ടമായി എല്ലാ ട്രാഫിക് ജംഗ്ഷനുകളിലേക്കും ഐടിഎംഎസ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 23,000 നിയമലംഘനങ്ങൾ ആണ് റിപ്പോർട്…

Read More

നഗരത്തിൽ കർശന നിയന്ത്രണം; യാത്രാ സമയം പകുതിയായി കുറഞ്ഞു

traffic

ഭാരവാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണത്തോടൊപ്പം സിഗ്നൽ സംവിധാനവും കര്‍ശനമായി ഏര്‍പ്പടത്തിയതോടെ ഗതാഗത തടസ്സമുണ്ടാക്കുന്ന സ്ഥിരം മേഘലകളില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ യാത്രാസമയം പകുതിയായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ട്രാഫിക് പോലീസിൽ നടത്തിയ മാറ്റങ്ങൾ പ്രകാരം നഗരത്തിലെ ഒമ്പത് പ്രധാന ട്രാഫിക് ഇടനാഴികളിലൂടെയുള്ള യാത്രാ സമയം കഴിഞ്ഞ 10 ദിവസത്തിനിടെ പ്രഭാത തിരക്കുള്ള സമയങ്ങളിൽ 50 ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ട്. നിയമങ്ങൾ കർശനമായി നടപ്പാക്കാൻ പുതിയതായി നിയമിതനായ സ്പെഷ്യൽ കമ്മീഷണർ (ട്രാഫിക്) ഡോ.എം.എ.സലീം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ ചരക്ക് വാഹനങ്ങളുടെ നിരോധനം, അത്തരം നിയമങ്ങൾ ഇപ്പോൾ കർശനമായി…

Read More

നഗരത്തിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ; കുരുക്കഴിക്കാൻ സ്കൂൾ ഇനി 8 .30ന് ആരംഭിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി സ്കൂൾ ഓഫീസിൽ സമയങ്ങൾ വെവ്വേറെ ക്രമീകരിക്കാൻ കർമപദ്ധതിയുമായി ട്രാഫിക് പോലീസ്. ഓഫീസ് സമയവുമായി കൂട്ടിമുട്ടൽ ഒഴിവാക്കാൻ സ്കൂളുകൾ രാവിലെ 8 .30 നു മുൻപ് പ്രവർത്തനം തുടങ്ങി വൈകിട്ട് 3 .30 ന് മുൻപ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർദേശം. ഇതുകൂടാതെ സ്വകാര്യ വാഹനങ്ങൾക്ക് പകരം കുട്ടികളെ സ്കൂളിൽ എത്തിക്കാൻ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ മാതാപിതാക്കൾ തയ്യാറാകണം എന്നും ട്രാഫിക് പോലീസ് ആവശ്യപ്പെട്ടു. റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഇത് സഹായിക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. സ്കൂൾ സമയങ്ങളിലെ…

Read More

ബെംഗളൂരുവിന് ഇനി ട്രാഫിക് മാനേജ്‌മെന്റിൽ പിഎച്ച്‌ഡി നേടിയ പുതിയ ട്രാഫിക് പോലീസ് മേധാവി

ബെംഗളൂരു: സംസ്ഥാന സർക്കാർ തിങ്കളാഴ്ച 11 ഐപിഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം നൽകുകയും പുതിയ ബെംഗളൂരു ട്രാഫിക് പോലീസ് മേധാവിയെ നിയമിക്കുകയും ചെയ്തു. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (അഡ്മിനിസ്‌ട്രേഷൻ) ആയിരുന്ന എം അബ്ദുള്ള സലീം ഇനി ബെംഗളൂരു ട്രാഫിക് പോലീസിന്റെ സ്‌പെഷ്യൽ കമ്മീഷണറായി (ട്രാഫിക്) ചുമതലയേൽക്കും. ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് പ്രകാരം എഡിജിപി, സ്‌പെഷ്യൽ കമ്മീഷണർ (ട്രാഫിക്) തസ്തികകൾ എഡിജിപിയുടെ (അഡ്‌മിനിസ്‌ട്രേഷൻ) കേഡർ തസ്തികയ്‌ക്ക് തുല്യമായിരിക്കും. മുമ്പ് ബെംഗളൂരു ട്രാഫിക് പോലീസിൽ വിവിധ പദവികൾ വഹിക്കുകയും വാഹന…

Read More

കാണാതായ മലയാളി ട്രാഫിക് പോലീസ് എഎസ്ഐ യെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി 

ബെംഗളൂരു: കാണാതായ ഇടപ്പള്ളി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബൈജുവിനെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തി. എഎസ്‌ഐ കാണാനില്ലെന്ന് ഭാര്യ കഴിഞ്ഞ ദിവസം ഹില്‍പാലസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എഎസ്‌ഐ കണ്ടെത്തിയത്. സുഹൃത്തിനെ കാണാന്‍ പോയതാണെന്നാണ് എഎസ്‌ഐ പോലീസിനോട് പറഞ്ഞത്. ബൈജുവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ തൃപ്പൂണിത്തറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ കണ്ണൂരിലെ എടിഎമില്‍ നിന്ന് ബൈജു പണം പിന്‍വലിച്ചതായി കണ്ടെത്തി. പിന്നീട് ഇദ്ദേഹം ബെംഗളൂരുവിൽ ഉണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തുവെന്നും പോലീസ്…

Read More
Click Here to Follow Us