വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനൊരുങ്ങി ട്രാഫിക് പൊലീസ്

ബെംഗളൂരു: കുറ്റകൃത്യങ്ങൾ വർധിക്കുന്ന നഗരത്തിൽ വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള യജ്ഞവുമായി ട്രാഫിക് പൊലീസ് ഒരുങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം 1500 വാഹനങ്ങൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജ നമ്പർ പ്ലേറ്റുകളുമായി ഓടുന്ന വാഹനങ്ങൾ ക്രമസമാധാന പാലനത്തിനു വൻ ഭീഷണി ഉയർത്തുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. വാഹന ഉടമകൾക്കെതിരെ തട്ടിപ്പിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തട്ടുണ്ട്. നിയമ ലംഘനത്തിനു പിടിക്കപ്പെട്ടവരിൽ 10 വർഷത്തിൽ അധികമായി വ്യാജ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നവരും ഉൾപ്പെടുന്നു. സമീപകാലത്തായി നഗരത്തിൽ വ്യാജ നമ്പർ പ്ലേറ്റുകളുള്ള…

Read More
Click Here to Follow Us