മഴയത്ത് മേൽപാലത്തിനു അടിയിൽ നിന്നാൽ ഇനി 500 രൂപ പിഴ 

ബെംഗളൂരു: മഴ പെയ്യുമ്പോൾ മേൽപാലങ്ങളുടെ അടിയിൽ നിന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് ഇനി പിഴ ചുമത്തും. 500 രൂപ പിഴ ചുമത്തുമെന്നാണ് ട്രാഫിക് പോലീസിന്റെ നിർദ്ദേശം. ഇത്തരത്തിൽ കൂടി നിന്ന യാത്രക്കാർ മറ്റ് വാഹനങ്ങൾ ഇടിച്ച 4 കേസുകളാണ് കഴിഞ്ഞ 2 മാസത്തിനിടെ റജിസ്റ്റർ ചെയ്തത്.  മഴയിൽ നിന്ന് രക്ഷനേടാൻ ഇരുചക്രവാഹന യാത്രക്കാർ മെട്രോ സ്റ്റേഷനുകളുടെയും മേൽപാലങ്ങളുടെയും അടിയിൽ കൂടി നിൽക്കുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. മോശം കാലാവസ്ഥയിൽ ഡ്രൈവിങ് ദുഷ്കരമായ സമയത്തു വഴിയരികിൽ വാഹനം പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.…

Read More
Click Here to Follow Us