മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകൾ കോടതി വഴി തീർപ്പാക്കാൻ നിർദേശം 

മദ്യപിച്ച് വാഹനം ഓടിക്കുന്ന കേസുകൾ കോടതി വഴി തീർപ്പാക്കാൻ നിർദേശം : മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള കേസുകൾ കോടതിയിൽ തന്നെ തീർപ്പാക്കുകയും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ കോടതിയിൽ അടയ്ക്കുകയും വേണം. പോലീസ് ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കുമ്പോൾ ബോഡി വോൺ ക്യാമറ ധരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വാഹനം പരിശോധിക്കുന്നതിനിടെ പിഴയടച്ചുള്ള ഒത്തു തീർപ്പുകൾ ഇനി അനുവദനീയമല്ല. വാഹനം സസ്പെൻഡ് ചെയ്യുന്നത് നിയമപരമാണ്. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ കോടതിയിൽ രേഖപ്പെടുത്തുകയും തീർപ്പാക്കുകയും വേണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വാഹന പരിശോധന സമയത്ത് പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും ശരീരത്തിൽ ക്യാമറ…

Read More

കുന്ദലഹള്ളിയിലെ കുരുക്കഴിക്കാൻ പരിഷ്കാരവുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ പുതുതായി തുറന്ന കുന്ദലഹള്ളി അടിപ്പാതയിൽ പതിവായ കുരുക്കഴിക്കാൻ ഗതാഗത പരിഷ്കാരവുമായി ട്രാഫിക് പൊലീസ്. വൈറ്റ്ഫീൽഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഔട്ടർ റിങ് റോഡുമായി ബന്ധിപ്പിക്കുന്ന ജംക്‌ഷനിൽ യുടേൺ എടുക്കുന്നതിനെ തുടർന്നാണ് കുരുക്ക് രൂക്ഷമാകാൻ കാരണം. ഗതാഗത കുരുക്കിന് പുറമെ ലെയ്ൻ തെറ്റിച്ച് വാഹനങ്ങൾ പ്രവേശിക്കുന്നത് മൂലം എവിടെ അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. യുടേൺ സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിബിഎംപി, ട്രാഫിക് പൊലീസ് എന്നിവയുടെ യോഗം ചേർന്നിരുന്നു. ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി നിർമിച്ച അടിപ്പാതയിൽ വാഹനങ്ങളുടെ നീണ്ടനിര…

Read More

ആറ് മണികൂറിനുള്ളിൽ പിഴയടപ്പിച്ചത് 2 ലക്ഷം രൂപ, അപൂർവ നേട്ടവുമായി പോലീസ് ഉദ്യോഗസ്ഥൻ

ബെംഗളൂരു: കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആണ് റെക്കോർഡ് നേട്ടം സൃഷ്ടിച്ചിരിക്കുന്നത്. ആറ് മണിക്കൂറുകൾക്കിടെ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചവരിൽ നിന്നും പിഴ ഇനത്തിൽ നേടിയത് 2 ലക്ഷം രൂപ. ആറ് മണിക്കൂറിനുള്ളിൽ 249 ട്രാഫിക് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണി മുതൽ വൈകിട്ട് അഞ്ചുവരെ ജ്ഞാനഭാരതി ജംഗ്ഷനിൽ സബ് ഇൻസ് പെക്ടർ എം ശിവണ്ണയാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. ഉദ്യോഗസ്ഥന്റെ അപൂർവ നേട്ടത്തെ കുറിച്ച് കാമാക്ഷിപാളയ ട്രാഫിക് പോലീസ് ചിത്രം സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read More

പിഴ ചുമത്തിയ ട്രാഫിക് പോലീസുകാരോട് മോശമായി പെരുമാറി ബിജെപി എംഎൽഎയുടെ മകൾ

ബെംഗളൂരു : കർണാടകയിലെ ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലിയുടെ മകൾ രേണുക ലിംബാവലി വ്യാഴാഴ്ച ബെംഗളൂരു നഗരത്തിൽ അമിതവേഗതയ്ക്ക് പിഴ ചുമത്തിയതിന്റെ പേരിൽ ട്രാഫിക് പോലീസിനോട് മോശമായി പെരുമാറി. സുഹൃത്തിനൊപ്പം കാറിൽ പോകുമ്പോഴായിരുന്നു സംഭവം. അമിതവേഗതയ്ക്ക് ട്രാഫിക് പോലീസ് കാർ വെളുത്ത ബിഎംഡബ്ല്യു ഫ്ലാഗ് ചെയ്തു. പ്രകോപിതയായ യുവതി, പിന്നീട് ഡ്രൈവർ സീറ്റിലിരുന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി പോലീസുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു, ഇതിനിടെ താൻ എംഎൽഎ അരവിന്ദ് ലിംബാവലിയുടെ മകളാണെന്ന് പറയുകയും പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.

Read More

ഒരു മണിക്കൂർ പോലീസ് തടഞ്ഞു വച്ചു, ചികിത്സ വൈകി  പിഞ്ചു കുഞ്ഞു മരിച്ചു

ഹൈദരാബാദ് : തെലങ്കാനയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ട്രാഫിക് പോലീസ് ഒരു മണിക്കൂറോളം വാഹനം തടഞ്ഞിട്ടതിനെ തുടര്‍ന്ന് ചികിത്സ വൈകിയതാണ് മരണ കാരണം. തെലങ്കാന സ്വദേശി സരസ്വതിയുടെ മകന്‍ രേവന്താണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം ജങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അവിടെയുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കുഞ്ഞിനെ ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ യാദഗിരിഗുട്ടയില്‍ വെച്ച്‌ പോലീസ് തടയുകയും ഡ്രൈവര്‍ സീറ്റ്ബെല്‍റ്റിടാത്തതിന് 1000 രൂപ പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും…

Read More

നഗര പാതകളിൽ കൂടുതൽ സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ച് ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗര റോഡുകളിൽ വാഹനാപകടങ്ങൾ തടയാൻ ട്രാഫിക് പൊലീസ് കൂടുതൽ സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ചു. പീനിയ, യശ്വന്ത്പുര, ബനശങ്കരി, ജയനഗർ എന്നിവിടങ്ങളിലെ അപകട മേഖലകളിലാണ് ഇവ സ്ഥാപിച്ചത്. ചുവപ്പ്, പച്ച, മഞ്ഞ, വെള്ളി നിറങ്ങളിൽ തിളങ്ങുന്ന എൽഇഡി ലൈറ്റുകൾ അടങ്ങുന്ന സോളർ റിഫ്ലക്ടർ തൂണുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങൾ മീ‍ഡിയനുകളിലേക്ക് ഇടിച്ചുകയറിയുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനാണ് സോളർ റിഫ്ലക്ടർ തൂണുകൾ സ്ഥാപിക്കുന്നതെന്നും ട്രാഫിക് വെസ്റ്റ് ഡിസിപി കുൽദീപ് കുമാർ ജെയിൻ പറഞ്ഞു.

Read More

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കെതിരെ പുതിയ നടപടിയുമായി ബിബിഎംപിയും ട്രാഫിക് പോലീസും

ബെംഗളൂരു: ട്രാഫിക് പോലീസും (ബിടിപി) നഗര അധികാരികളുമായി ചേർന്ന് റോഡരികുകളിലും ഫുട്പാത്തിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ വൃത്തിയാക്കാൻ ഒരുങ്ങുന്നു. ഉപേക്ഷിക്കപ്പെട്ട രീതിയിൽ കാണപ്പെടുന്ന വാഹനങ്ങൾ വലിച്ച് ദക്ഷിണ ബെംഗളൂരുവിലെ ബിബിഎംപിയുടെ ഉടമസ്ഥതയിലുള്ള ബിംഗിപുര യാർഡ് എന്ന സ്ഥലത്ത് തള്ളാൻ ആണ് ഇവർ തീരുമാനിച്ചിട്ടുള്ളത്. ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) എഞ്ചിനീയർമാർ പങ്കെടുത്ത യോഗത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ഇക്കാര്യം അറിയിച്ചത്. മേൽപ്പാലങ്ങൾക്ക് താഴെ ഉൾപ്പെടെ എല്ലായിടത്തും പാർക്ക് ചെയ്തിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ നഗരത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുകയും ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുകയും…

Read More

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ സംയുക്ത പദ്ധതിയുമായി ബിബിഎംപിയും ട്രാഫിക് പോലീസും

ബെംഗളൂരു : ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നഗര അധികാരികളുമായി ചേർന്ന് റോഡരികുകളിലും ഫുട്പാത്തിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നു. ഇവർ വാഹനങ്ങൾ വലിച്ച് ദക്ഷിണ ബെംഗളൂരുവിലെ ബിംഗിപുര യാർഡിലുള്ള ബിബിഎംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തള്ളാൻ ആണ് പദ്ധതി. ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) എഞ്ചിനീയർമാർ പങ്കെടുത്ത യോഗത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ഇക്കാര്യം അറിയിച്ചത്. മേൽപ്പാലങ്ങൾക്ക് താഴെ ഉൾപ്പെടെ എല്ലായിടത്തും പാർക്ക് ചെയ്തിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നഗരത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ…

Read More

നഗരത്തിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ പുതിയ വഴികളുമായി ട്രാഫിക് പോലീസ്

TRAFFIC POLICE

ബെംഗളൂരു; ട്രാഫിക് നിയമ ലംഘകരെ പിടികൂടാനുള്ള ബെംഗളൂരു ട്രാഫിക് പോലീസിന്റെ (ബിടിപി) അന്വേഷണത്തിന് വൻതോതിൽ സഹായകമാകുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (ANPR) ക്യാമറകളുടെ ഉപയോഗത്തിലൂടെ, തീർപ്പുകൽപ്പിക്കാത്ത പിഴകളുള്ള വാഹനങ്ങളെ നഗരപ്രദേശങ്ങളിൽ പോലും തിരിച്ചറിയാൻ കഴിയും. തീർപ്പാക്കാത്ത കേസുകളുള്ള ഒരു ലക്ഷം വാഹനങ്ങൾ വരെ ANPR-കൾക്ക് കണ്ടെത്താനാകും എന്നാണ് പോലീസ് റിപ്പോർട്ടുകൾ. വെസ്റ്റ് ഡിവിഷനിൽ എട്ട് ക്യാമറകൾ വിന്യസിച്ചപ്പോൾ ഈസ്റ്റ് ഡിവിഷൻ ട്രാഫിക് പോലീസ് അത്തരത്തിലുള്ള 12 എഎൻപിആർ ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഈ ആഴ്‌ച ആദ്യമാണ് ആദ്യ ANPR ക്യാമറ ലഭിച്ചത്, റേസ് കോർസ്…

Read More

കെആർ പുരത്ത് പരിഷ്കാരങ്ങളുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: കെആർ പുരത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‌പാർക്കിങ്ങിൽ ഉൾപ്പെടെ പരിഷ്കരണവുമായി ട്രാഫിക് പൊലീസ്. ട്രാഫിക് പൊലീസിന്റെ കണക്ക് പ്രകാരം നഗരത്തിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന മേഖലയിൽ ഒന്നാം സ്ഥാനമാണ് കെആർ പുരത്തിന്. ഔട്ടർ റിങ് റോഡും ഓൾഡ് മദ്രാസ് റോഡും കോലാറിലേക്കുള്ള ദേശീയപാതയും സംഗമിക്കുന്ന കെആർ പുരത്ത് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കെആർ പുരം മാർക്കറ്റിലേക്ക് പച്ചക്കറികളുമായി എത്തുന്ന ലോറികളുടെ റോഡരികിലെ അനധികൃത പാർക്കിങ് വെളുപ്പിന് തന്നെ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ടിൻഫാക്ടറി മുതൽ കെആർ പുരം പാലം വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക്…

Read More
Click Here to Follow Us