ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ സംയുക്ത പദ്ധതിയുമായി ബിബിഎംപിയും ട്രാഫിക് പോലീസും

ബെംഗളൂരു : ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നഗര അധികാരികളുമായി ചേർന്ന് റോഡരികുകളിലും ഫുട്പാത്തിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ ഒരുങ്ങുന്നു.

ഇവർ വാഹനങ്ങൾ വലിച്ച് ദക്ഷിണ ബെംഗളൂരുവിലെ ബിംഗിപുര യാർഡിലുള്ള ബിബിഎംപിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തള്ളാൻ ആണ് പദ്ധതി.

ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) എഞ്ചിനീയർമാർ പങ്കെടുത്ത യോഗത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ഇക്കാര്യം അറിയിച്ചത്.

  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്

മേൽപ്പാലങ്ങൾക്ക് താഴെ ഉൾപ്പെടെ എല്ലായിടത്തും പാർക്ക് ചെയ്തിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നഗരത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ വാഹനങ്ങൾ ഉടൻ ക്ലിയർ ചെയ്യപ്പെടും,” ബിബിഎംപി എഞ്ചിനീയർമാരുടെ പിന്തുണ തേടുന്നതിനിടയിൽ പന്ത് ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts