ബെംഗളൂരു: തുംകൂരുവിൽ നിന്ന് ഞെട്ടിക്കുന്ന വസ്തുത വിവരക്കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച് ഒരു വർഷത്തിനിടെ 326 പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് ഗർഭിണികളാണെന്ന് റിപ്പോർട്ട്. ഇതില്‍ നാല് പെണ്‍കുട്ടികള്‍ 11 വയസ്സിന് താഴെയുള്ളവരാണെന്നാണ് അറിയുന്നത്. ആഭ്യന്തര മന്ത്രി ജി പരമേശ്വറിന്റെ ജന്മനാടാണ് തുംകുരു. കർണാടകയിലെ സിലിക്കണ്‍ സിറ്റിയായ ബെംഗളൂരുവിന് ബദലായി ഉയർന്നുവരുന്ന ജില്ല കൂടിയാണ് തുംകൂരു. ജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസക്കുറവ്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികള്‍ തെറ്റായ വഴിയില്‍ സഞ്ചരിക്കുകയും ചെറുപ്പത്തില്‍…
Read MoreTag: thumkuru
ട്രെയിനിൽ നിന്ന് വീണ് 50 കാരി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
ബെംഗളൂരു: തുമകൂരിനടുത്ത് ഹിരേഹള്ളിക്ക് സമീപം ട്രെയിനിൽ നിന്ന് വീണു 50 കാരി മരിച്ച നിലയിൽ. ഷിമോഗ ജില്ല ഭദ്രാവതി സ്വദേശി അന്നപൂർണ (50) ആണ് മരിച്ചത്. ഹിരേഹള്ളിക്ക് സമീപം റെയിൽവേ ട്രാക്കിലാണ് അന്നപൂർണയുടെ മൃതദേഹം കണ്ടെത്തിയത്. മല്ലേശ്വരം ആരണ്യഭവനിൽ സ്റ്റെനോഗ്രാഫറായിരുന്ന അന്നപൂർണ മല്ലേശ്വരത്താണ് താമസിച്ചിരുന്നത്. പരീക്ഷാമുറി സൂപ്പർവൈസറായി ഷിമോഗയിലേക്ക് പോയ അന്നപൂർണ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് ട്രെയിനിൽ ബെംഗളൂരുവിലേക്ക് വരികയായിരുന്നു. സഹോദരൻ ബ്രഹ്മാനന്ദിനൊപ്പം അന്നപൂർണ ഷിമോഗയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്നു. ബ്രഹ്മാനന്ദ് റിസർവേഷൻ കോച്ചിൽ സഞ്ചരിക്കുമ്പോൾ അന്നപൂർണ സ്ത്രീകളുടെ ജനറൽ കോച്ചിൽ…
Read Moreകാർ ബൈക്കിലിടിച്ച് മൂന്ന് പേർ മരിച്ചു
ബെംഗളൂരു : തുമകൂരുവിൽ അതി വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ അനിൽ കുമാർ (21), നരസിംഹ മൂർത്തി (21), കാവ്യ( 19) എന്നിവരാണ് മരിച്ചത്. മൂവരും തിപ്തൂർ സ്വദേശികളാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ തുറുവക്കരെയിലാണ് അപകടമുണ്ടായത്. ആദി ചുഞ്ചനഗിരി മഠം സന്ദർശിച്ചശേഷം തിരികെ ബൈക്കിൽ വരുകയായിരുന്നു ഇവർ. തുറുവക്കെരെയിലെത്തിയപ്പോൾ എതിരേ വരുകയായിരുന്ന കാർ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശവാസികൾ ഉടൻ മൂവരേയും തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി തുറുവക്കരെ പോലീസ് അറിയിച്ചു.
Read Moreകാർ തടാകത്തിലേക്ക് മറിഞ്ഞു; മൂന്ന് മരണം
ബെംഗളുരു: നിയന്ത്രണം വിട്ട കാർ തടാകത്തിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തുംകുരുവിലാണ് സംഭവം. സിറ ബുക്കപട്ടണ സ്വദേശികളായ ദൊഡ്ഡണ്ണ, സാനമ്മ, യമുന എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ യാത്ര ചെയ്തിരുന്ന പ്രവീൺ പരിക്കുകളോടെ രക്ഷപ്പെട്ടു.
Read Moreതക്കാളി കൃഷി കടക്കെണിയിലാക്കി; കർഷക ദമ്പതികൾ ജീവനൊടുക്കി
ബെംഗളൂരു: കടക്കെണിയിലായ കര്‍ഷകദമ്പതിമാര്‍ ജീവനൊടുക്കി. തുമകൂരുവില്‍ താമസിക്കുന്ന ആന്ധ്ര അനന്തപുര്‍ കല്യാണദുര്‍ഗ സ്വദേശികളായ മനു(26), ഭാര്യ പവിത്ര(24) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുമ്പ് തക്കാളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഇവര്‍ സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് പണം കടംവാങ്ങി സ്വന്തം ഗ്രാമത്തില്‍ തക്കാളിക്കൃഷിയിറക്കിയിരുന്നു. തക്കാളിയുടെ വില കുറഞ്ഞതോടെ വലിയ നഷ്ടം സംഭവിച്ചു. കടംവാങ്ങിയ പണം തിരിച്ചുനല്‍കാൻ കഴിയാതെ നാടുവിട്ട് തുമകൂരുവിലെ റൊപ്പയിലെത്തി കര്‍ഷത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു.
Read Moreതെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു
ബെംഗളൂരു : തുമകൂരുവിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് പരിക്കേറ്റു. കുനിഗലിൽ വീടിനുമുന്നിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സുപ്രിയയെയാണ് തെരുവുനായ ആക്രമിച്ചത്. സുപ്രിയയെ നായ കടിച്ചുവലിച്ച് ആക്രമിക്കുന്നത് കണ്ട അയൽവാസിയാണ് രക്ഷപ്പെടുത്തിയത്. കുനിഗലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികശുശ്രൂഷ നൽകിയശേഷം തുമകൂരു ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read Moreകാട്ടുതീയിൽ അകപ്പെട്ട് പെൺകുട്ടി മരിച്ചു
ബെംഗളൂരു: കാട്ടു തീയിൽ പെട്ട് 13 വയസുകാരി പെൺകുട്ടി മരിച്ചു. തീയിൽ അകപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആണ്. ദേവരായനദുർഗ ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മാനസ എന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശക്തമായ കാറ്റിനെ തുടർന്ന് ചുറ്റും തീ പടർന്നു പിടിച്ചതാണ് മാനസ ഉൾപ്പെടെയുള്ള വർക്ക് പൊള്ളൽ ഏൽക്കാൻ ഇടയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreക്ഷേത്ര നിർമ്മാണ തർക്കം, 2 പേർ വെട്ടേറ്റു മരിച്ചു
ബെംഗളൂരു : തുമകുരുവിൽ ക്ഷേത്രം നിർമിക്കുന്നത് സംബന്ധിച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ടുപേർ വെട്ടേറ്റ് മരിച്ചു. ഒരാളുടെ നില ഗുരുതരം. മിദിഗേശി സ്വദേശികളായ ശിൽപ, ബന്ധു രാമാഞ്ജിനപ്പ വെട്ടേറ്റു മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു ബന്ധുവിനും വെട്ടേറ്റു. ഗ്രാമത്തിൽ ഗണേശക്ഷേത്രം നിർമ്മിക്കുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഗണേശക്ഷേത്രം സ്ഥാപിക്കാൻ രണ്ടുവർഷം മുമ്പ് ഗ്രാമവാസികൾ തീരുമാനിച്ചിരുന്നു. എന്നാൽ, ശ്രീധർ ഗുപ്തയെന്നയാൾ സ്ഥലം തന്റേതാണെന്നും പഞ്ചായത്തിന്റേതല്ലെന്നും വാദിച്ച് രംഗത്തെത്തി. ഇതോടെ ശിൽപയും ബന്ധുക്കളും കോടതിയെ സമീപിച്ചു. രണ്ടുമാസം…
Read Moreട്രക്ക് ജീപ്പുമായി കൂട്ടിയിടിച്ചു ; അപകടത്തിൽ 9 മരണം, 11 പേർക്ക് പരിക്ക്
ബെംഗളൂരു: തുംകുരുവിൽ വാഹനാപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേർ മരിച്ചു.11 പേർക്ക് പരിക്കേറ്റു. തുംകൂർ ജില്ലയിലെ സിറായിൽ ദേശീയപാതയിൽ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദിവസജോലിക്കാരായ തൊഴിലാളികളാണ് മരിച്ചത്. ഇവർ ജോലിക്കായി ബെംഗളൂരുവിലേക്ക് വരികയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കർണാടക ആഭ്യന്തരമന്ത്രിക്ക് അരഗ ജ്ഞാനേന്ദ്ര നിർദ്ദേശം നൽകി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും…
Read Moreദളിത് നേതാവിനെ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ ദളിത് സംഘർഷ സമിതി (ഡി.എസ്.എസ്.) നേതാവിനെ ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തി. നരസിംഹമൂർത്തി എന്ന കുറി മൂർത്തിയാണ് കൊല്ലപ്പെട്ടത്. തുമകുരുവിലെ ഗുബ്ബി ഗ്രാമത്തിൽ ഗവ. ജൂനിയർ കോളേജിന് സമീപത്തെ ചായക്കടക്ക് മുമ്പിൽ ഇന്നലെയാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാക്ഷികൾ പോലീസിനോട് പറഞ്ഞു . പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര മരിച്ച ദളിത് നേതാവിന്റെ ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളെ എത്രയും…
Read More