പുനീത് രാജ്കുമാറിന്റെ പിറന്നാൾ ദിനം കർണാടകയിൽ ഇനി ഇൻസ്പിരേഷൻ ഡേ

ബെംഗളൂരു: അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്മകുമാറിന് ആദരമായി കര്‍ണ്ണാടകയില്‍ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ മാര്‍ച്ച്‌ 17 ‘ഇന്‍സ്പിരേഷന്‍ ഡേ’ ആയി ആചരിക്കും.

കര്‍ണ്ണാടക സര്‍ക്കാരിന്റേതാണ് തീരുമാനം.”എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളും വലിയ മനുഷ്യസ്നേഹിയുമായിരുന്നു പുനീത്. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് അദ്ദേഹം പ്രചോദനമായിരുന്നു. അതിനാല്‍, മാര്‍ച്ച്‌ 17 പ്രചോദന ദിനമായി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.- കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വലിയ സ്വീകാര്യതയാണ് നടന് സംസ്ഥാനത്തും ആരാധകര്‍ക്കിടയിലും ഉള്ളത്. മരണാനന്തര ബഹുമതിയായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പുരസ്കാരമായ ‘കര്‍ണാടക രത്‌ന’ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ജീവിതത്തിന്റെ ഒരു വലിയ ഭാഗവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച വ്യക്തിയായിരുന്നു പുനീത് രാജ്കുമാര്‍. ഒക്‌ടോബര്‍ 29 ന് ഹൃദയാഘാതത്തെ തുടര്‍ന്ന്  ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ വെച്ചായിരുന്നു പുനീതിന്റെ മരണം. ‘അപ്പു’ എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകര്‍ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സന്തോഷ്‌ കെ നായർ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെയിലത്ത് ഉണങ്ങുന്നത് കോടികൾ; പി.ഡബ്ല്യു.ഡി ഓഫീസിലെ മഴവെളളത്തിൽ മുങ്ങിയ ഫയലുകൾക്ക് 'സൺ ബാത്ത്'; ദുരൂഹത ആരോപിച്ച് പൊതുജനം!
[masterslider id="10"]

Related posts

Click Here to Follow Us