ചെന്നൈ : സംസ്ഥാനത്ത് ക്രസമാധാനം നിലനില്‍ക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെയും തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈയുടെയും ആരോപണത്തിനു മറുപടിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് ക്രമസമാധാനം നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ തമിഴ്നാട്ടിലേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഭരണകക്ഷിക്കെതിരെ ഇരു നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. കഞ്ചാവ് വില്‍പന ക്രമാതീതമായി വര്‍ധിച്ചതാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പളനിസ്വാമിയുടെ ആരോപണം. എന്നാല്‍, പ്രതിപക്ഷനേതാവ് തന്‍റെ സാന്നിധ്യം അറിയിക്കാന്‍ മാത്രമാണ് ഇടക്കിടെ ഇത്തരം ആരോപണങ്ങളുമായി എത്തുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.…
Read MoreTag: tamilnadu
തമിഴ്നാട്ടിൽ 10 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ പൂട്ടുന്നു
ചെന്നൈ : അണ്ണാ സർവകലാശാലയുടെ കീഴിലുള്ള പത്ത് സ്വകാര്യ എൻജിനീയറിങ് കോളേജുകൾ വിദ്യാർത്ഥികളില്ലാത്തതിനാൽ പൂട്ടുന്നു. 2022-23 വർഷത്തെ അംഗീകാരത്തിന് ഈ കോളേജുകൾ അപേക്ഷിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അണ്ണാ യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്ന് മുൻകൂർ അനുമതി നേടിയശേഷമാണ് എല്ലാ വർഷവും എൻജിനീയറിങ് കോഴ്‌സുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്. പത്തു കോളജുകൾ അടഞ്ഞതോടെ അണ്ണാ സർവകലാശാലയുടെ കീഴിലുള്ള കോളജുകളുടെ എണ്ണം 484 ആയി കുറഞ്ഞു. അതിനിടെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.ടി.ടി) ബി.ഐ., ബി.ടെക്, ബി.ആർ.ക്ക്…
Read Moreബോഡി ഷെയിമിങ് നടത്തിയ സുഹൃത്തിനെ 17 കാരൻ കൊന്നു
ചെന്നൈ : ബോഡി ഷെയിമിങ് നടത്തിയതിന് സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ഥിയെ കൊന്ന് 17കാരന്‍. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. 12ാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതിയെ ‘പെണ്ണിനെ പോലുള്ളവന്‍’ എന്ന് വിളിച്ച് കളിയാക്കിയ സുഹൃത്തിനെയാണ് കൊലപ്പെടുത്തിയത്. ബോഡി ഷെയ്മിങ് നടത്തിയ സുഹൃത്തിനെ പ്രതി വിലക്കിയെങ്കിലും പ്രതിയുടെ നോട്ടത്തെയും ശാന്തമായ പെരുമാറ്റത്തെയും എടുത്തുകാട്ടി ഇര അത് തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി ഇരയെ ഒരു പാര്‍ട്ടിക്ക് ക്ഷണിക്കുകയും അവിടെ വെച്ച് അരിവാളും കത്തിയും ഉപയോഗിച്ച് പല തവണ ശരീരത്തില്‍ കുത്തി കൊല്ലുകയും ആയിരുന്നുവെന്ന് പോലീസ്…
Read Moreകർണാടക, കേരളം, തമിഴ്നാട് സഞ്ചരിച്ചുള്ള മോഷണം, ഒടുവിൽ മോഷ്ടാവ് പിടിയിൽ
പെരുമ്പാവൂർ : ഒളിവില്‍ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു ആണ് പോലീസ് പിടിയിൽ ആയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തങ്കമുത്തുവിനെ പിടികൂടുന്നത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്. പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്…
Read Moreഡിഎംകെ പ്രവർത്തകന്റെ കൊലപാതകം: അഡയാർ നദിയിൽ ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുന്നു.
ചെന്നൈ: റോയപുരത്തെ വീട്ടിൽ 65 കാരനായ ഡിഎംകെ പ്രവർത്തകന്റെ മൃതദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തി ഒരു ദിവസം പിന്നിട്ടിട്ടും അഡയാർ നദിയിൽ കൊല്ലപ്പെട്ടയാളുടെ തലയ്ക്കും കൈയ്ക്കും വേണ്ടിയുള്ള പോലീസ് തിരച്ചിൽ തുടരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മരണപെട്ട പ്രവർത്തകന്റെ ശരീരഭാഗങ്ങൾ നദിയിൽ ഉപേക്ഷിച്ചതായി പിടിയിലായ പ്രതികൾ അവകാശപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ പോലീസ് തുടരുന്നത്. പണമിടപാടുകാരനും ഡിഎംകെ പ്രവർത്തകനുമായ എസ് ചക്രപാണിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് എം വസീം (35), ഇയാളുടെ സഹോദരി തമീം ബാനു…
Read Moreതമിഴ്നാട്ടിൽ ഡി എം കെ എംപിയുടെ മകൻ ബി ജെ പി യിലേക്ക്
ചെന്നൈ :തമിഴ്‌നാട്ടില്‍ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന്‍ സൂര്യ ബിജെപിയിലേക്ക്. ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയില്‍ നിന്നാണ് സൂര്യ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ച് കുടുംബങ്ങളെ സേവിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാനാണ് താന്‍ ബിജെപിയിലെത്തിയതെന്ന് സൂര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിഎംകെയുടെ പ്രൊപ്പഗന്‍ഡ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണ് തിരുച്ചി ശിവ. 15 വര്‍ഷത്തോളം ഡിഎംകെയെ ശക്തിപ്പെടുത്താനായി അടിസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചുവെങ്കിലും യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് സൂര്യ പറഞ്ഞു. ഡിഎംകെ അധികകാലം തമിഴരുടെ പാര്‍ട്ടിയായി നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയുളള സത്യസന്ധരായ പ്രവര്‍ത്തകര്‍ക്ക് അവിടെ…
Read Moreതമിഴ്നാട്ടിൽ ലുലു മാൾ അനുവദിക്കില്ല, ബി ജെ പി
ചെന്നൈ: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ അറിയിച്ചു. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബി.ജെ.പി അനുവദിക്കില്ല. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. ഈയിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശന വേളയിലാണ് കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടത്.
Read Moreസർക്കാരിന്റെ ഒന്നാം വാർഷികം, ബസിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി
ചെന്നൈ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടാനുബന്ധിച്ച് വിവിധ ആനു കൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി. വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ അദ്ദേഹം സര്‍ക്കാറിന് കീഴിലുള്ള മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ യാത്ര ചെയ്യുകയും യാത്രക്കാരുമായി സംവദിക്കുകയും ചെയ്തു. ചെന്നൈയിലെ രാധാകൃഷ്ണന്‍ സാലൈ റോഡിലൂടെ സര്‍വിസ് നടത്തുന്ന നമ്പര്‍ 29-സി ബസിലാണ് അദ്ദേഹം യാത്ര ചെയ്തത്. സ്ത്രീ യാത്രക്കാരോട് പ്രത്യേകം സംസാരിക്കുകയും അവര്‍ക്കുള്ള സൗജന്യ യാത്രാ സൗകര്യത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. അച്ഛന്‍ മന്ത്രിയായിരുന്നപ്പോഴും സ്കൂളിലേക്ക് ഇതേ നമ്പര്‍ ബസിലാണ് താന്‍ സഞ്ചരിച്ചിരുന്നതെന്ന് അദ്ദേഹം ഓര്‍മ…
Read Moreകഞ്ചാവ് കടത്തുകാരുടെ താവളമായി വയനാട്
വയനാട് : കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് വയനാട് മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടത്താവളമായി മാറുകയാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തുന്ന കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനായി കടത്തു സംഘങ്ങള്‍ തമ്പടിക്കുന്നത് വയനാട് ആണ്. ഏറ്റവുമൊടുവില്‍ ഒന്നര കിലോക്കടുത്ത് കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് അറസ്റ്റിലായിരിക്കുകയാണ്. ബൈക്കും കാറും മുതല്‍ ചരക്കുവാഹനങ്ങള്‍ വരെ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുകയാണ് ലഹരി മാഫിയ. മുണ്ടേരി, മണിയന്‍കോട് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവുമായി യുവാവ്…
Read Moreവിദ്യാർത്ഥിനി പരീക്ഷക്ക് എത്തിയത് ആംബുലൻസിൽ
ചെന്നൈ : വയറിനു ശസ്ത്രക്രിയ കഴിഞ്ഞ് നേരെ പരീക്ഷാ ഹോളിലേക്ക് എത്തി പരീക്ഷ എഴുതിയ 17 കാരിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം. തിരുപ്പൂര്‍ ജില്ലയിലെ കുപ്പണ്ടംപാളയത്താണ് സംഭവം. റിതാനിയ എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ ആരോഗ്യസ്ഥിതി പോലും നോക്കാതെ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ പരീക്ഷയ്‌ക്ക് എത്തിയത്. കഠിനമായ വയറുവേദനെ തുടര്‍ന്ന് മേയ് 2 നാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടലിലേക്ക് രക്തം എത്തിക്കുന്ന നാഡികളില്‍ ഒന്ന് പൂര്‍ണമായും അടഞ്ഞതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഈ കുട്ടിയെ ലാപ്പറോസ്‌കോപിക്ക് വിധേയയാക്കേണ്ടി വന്നു. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ സ്‌കൂളില്‍ പോയി…
Read More