ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തി

ചെന്നൈ : ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾക്ക് തമിഴ്നാട്ടിൽ നിരോധനം. നിരോധനത്തിനുള്ള ഓർഡിനൻസിന് ഗവർണർ ആർ എൻ രവി അംഗീകാരം നൽകി. ഒക്ടോബർ 17 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ നിരോധനം നിയമമായി മാറാനാണ് സാധ്യത. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇത്തരം ഗെയിമുകൾക്ക് അടിമപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ നിരവധി പേരാണ്…

Read More

കർണാടകയിലെ അധിക ജലം തമിഴ്നാട്ടിലേക്ക് തുറന്ന് വിട്ടു

ബെംഗളൂരു: അധിക ജലം തമിഴ്നാട്ടിലെയ്ക്ക് തുറന്ന് വിട്ട് കർണാടക സർക്കാർ. കഴിഞ്ഞ നാല് മാസമായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിൽ കാവേരി നദി കരകവിഞ്ഞൊഴുകിയതാണ് കാരണം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഈ വർഷത്തിൽ സെപ്തംബർ വരെ നൽകേണ്ടിയിരുന്ന 101 ഘനയടി ജലത്തിന് പകരം 416 ഘനയടി ജലമാണ് കർണാടക ഇപ്പോൾ തുറന്നുവിട്ടത്. എല്ലാ വർഷവും കൂടുതൽ ജലം വിട്ടുനൽകാൻ കേന്ദ്രസർക്കാരിലും സുപ്രീം കോടതിയിലും സമ്മർദം ചെലുത്തുന്ന തമിഴ്‌നാട് സർക്കാർ ഇത്തവണ പ്രതീക്ഷിച്ചതിലും അധികം ജലം തുറന്ന് വിട്ടതിൽ മൗനം പാലിക്കുകയാണെന്ന് കർണാടക സർക്കാർ വിമർശിച്ചു.…

Read More

രാഹുലിന്റെ യാത്ര സെപ്റ്റംബർ 7ന് സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും 

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അഞ്ചുമാസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപത്തൂരിലെത്തി ആദരാഞ്ജലി അർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലെത്തുക. കന്യാകുമാരിയിലെ മഹാത്മാ ഗാന്ധി സ്മാരകത്തിൽ നിന്നാകും രാഹുലിൻ്റെ ഭാരത പദ യാത്ര സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയുക. ഭരണഘടനയെ സംരക്ഷിക്കാനും ജനങ്ങളേയും വർഗീയമായി ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജൻഡയെ തോൽപ്പിക്കാനും രാഹുലിൻെറ യാത്ര സഹായിക്കുമെന്നും നേതാക്കൾ പറഞ്ഞു.

Read More

രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ചെന്നൈ: രണ്ട് മലയാളികളെ തമിഴ്‌നാട്ടിൽ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിൻ സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാർ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ധർമ്മപുരിയിൽ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും  ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Read More

കള്ളക്കുറിശിയിലെ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ റീപോസ്റ്റ് മോർട്ടം ഇന്ന്

ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിശിയിലെ ശക്തി മെട്രിക് ഇൻറർനാഷണൽ സ്കൂളിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ റീ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കള്ളക്കുറിശി ജില്ലാ ആശുപത്രിയിൽ രാവിലെ    പോസ്റ്റ്‌മോർട്ടം നടത്തും. കുടുംബത്തിൻറെ ആവശ്യപ്രകാരം മദ്രാസ് ഹൈക്കോടതി റീ പോസ്റ്റ് മോർട്ടം നടത്താൻ ഉത്തരവിട്ടു. വിദഗ്ദ്ധരുടെ നേതൃത്വത്തിൽ മുഴുവൻ പ്രക്രിയയും വീഡിയോയിൽ പകർത്തും. സ്കൂളിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 375 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മന്ത്രിമാരുടെ നേതൃത്വത്തിലാണ് കള്ളക്കുറിശ്ശിയിലെ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നത്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചിന്ന സേലത്ത് ഏർപ്പെടുത്തിയ…

Read More

സംഘർഷം അവസാനിക്കാതെ കള്ളക്കുറിച്ചി, പ്രദേശത്ത് നിരോധനാജ്ഞ

കള്ളക്കുറിച്ചി : സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് സംഘർഷം ഉടലെടുത്ത തമിഴ്നാട് കള്ളക്കുറിച്ചി കേസിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 31വരെയാണ്  താലൂക്കിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രിവൈകിയും പ്രദേശത്ത് നാട്ടുകാർ സംഘടിച്ചു നിൽക്കുകയാണ് ഇന്ന് തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളുകൾ തുറക്കില്ലെന്ന് തമിഴ്‌നാട് മെട്രിക്കുലേഷൻ ആന്റ് സിബിഎസ്ഇ സ്‌കൂൾസ് അസോസിയേഷൻ അറിയിച്ചു. പ്രതിഷേധക്കാർ വൻ നാശനഷ്ടമാണ് വരുത്തിയത്. 30 സ്കൂൾ ബസുകൾ പ്രതിഷേധക്കാർ കത്തിച്ചു. സ്കൂൾ കെട്ടിടങ്ങൾ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു.…

Read More

ഒ. പനീർശെൽവത്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ : കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചെന്നൈയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പനീര്‍ശെല്‍വം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശംസിച്ചു.

Read More

നൂഡിൽസ് കഴിച്ച് 2 വയസുകാരന്റെ മരണം, അമ്മയുടെ മൊഴിയിൽ ദുരൂഹത

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നൂഡില്‍സ് കഴിച്ച രണ്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ ഒടിവുകളും മുറിവുകളും കണ്ടെത്തി. ഭക്ഷ്യവിഷബാധയാകാം മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള തലക്കുടി സ്വദേശികളായ ശേഖര്‍-മഹാലക്ഷ്‌മി ദമ്പതികളുടെ ഇളയ മകൻ സായ്‌ തരുണ്‍ ആണ് മരണപ്പെട്ടത്. ശനിയാഴ്‌ച നൂഡില്‍സ്‌ കഴിച്ചതിന് ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് അമ്മ മൊഴി നൽകിയിരുന്നത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. അമ്മയുടെ മൊഴിയില്‍ ദുരൂഹതയുള്ളതയാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്‌. തലേദിവസം ഉണ്ടാക്കിയ നൂഡില്‍സ് കഴിച്ചതിന്…

Read More

തമിഴ്നാട് ഗവർണറുടെ പ്രസ്താവന വിവാദത്തിൽ 

ചെന്നൈ : സ​നാ​ത​ന ധ​ര്‍​മം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഹിം​സ​യു​ടെ പാ​ത പി​ന്തു​ട​രു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന ത​മി​ഴ്​​നാ​ട്​ ഗ​വ​ര്‍​ണ​ര്‍ ആ​ര്‍.​എ​ന്‍. രവി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ ഡി.​എം.​കെ​യും സ​ഖ്യ​ക​ക്ഷി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് .ചെ​ന്നൈ​യി​ല്‍ ന​ട​ന്ന പൊ​തു​ച​ട​ങ്ങി​ലാ​ണ്​ ഗ​വ​ര്‍​ണ​ര്‍ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ഗ​വ​ര്‍​ണ​ര്‍ വ്യ​ക്തി​പ​ര​മാ​യ ആ​ത്മീ​യ ചി​ന്ത​ക​ള്‍ പൊ​തു​ച​ട​ങ്ങി​ല്‍ പ​റ​യു​ന്ന​ത്​ അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​ദ​വി​ക്ക്​ ചേ​ര്‍​ന്ന​ത​ല്ലെ​ന്ന്​ ഡി.​എം.​കെ നേ​താ​വ്​ ടി.​ആ​ര്‍. ബാ​ലു അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യാ​ണെ​ന്നും സ​നാ​ത​ന ധ​ര്‍​മ​മ​ല്ലെ​ന്നും ഗ​വ​ര്‍​ണ​റെ ഓ​ര്‍​മി​പ്പി​ക്കു​ന്ന​താ​യും ബാ​ലു കൂട്ടിചേർത്തു. ഡി.​എം.​കെ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ഇ​ട​തു​ക​ക്ഷി​ക​ളും എം.​ഡി.​എം.​കെ, വി​ടു​ത​ലൈ ശി​റു​തൈ​ക​ള്‍ ക​ക്ഷി തു​ട​ങ്ങി​യ​വ​യും ഗ​വ​ര്‍​ണ​റു​ടെ വി​വാ​ദ…

Read More

തമിഴ്നാട്ടിൽ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

ചെന്നൈ: തമിഴ്നാട് കടലൂരില്‍ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. കടലൂരിന് സമീപം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം ഉണ്ടായത്. കുച്ചിപ്പാളയത്ത് ഗെഡിലത്താണ് അപകടം. ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് പേര്‍ കൂടി മുങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.  എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തിയത് അഗ്നിരക്ഷാ സേനയെത്തിയാണ്. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More
Click Here to Follow Us