മഠാധിപതിയെ പല്ലക്കിൽ ചുമക്കുന്ന ചടങ്ങ് നിരോധിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : മഠാധിപരെ ഭക്തരും വിദ്യാര്‍ഥികളും ചേര്‍ന്ന് പല്ലക്കില്‍ കൊണ്ടുപോകുന്ന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പിയും എ.ഐ.ഡി.എം.കെയും രംഗത്തെത്തി. ധര്‍മ്മപുരം അധീനത്തിലെ (മഠം) ചടങ്ങ് മനുഷ്യന്റെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്നും ഇത് തുടരാന്‍ പാടില്ലെന്നും ജില്ലാ അധികാരികള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിഷേധം. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ, സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളായ എ.ഐ.ഡി.എം.കെ, ബി.ജെ.പി എന്നിവര്‍ രംഗത്തെത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏർപ്പെടുത്തിയാൽ താന്‍ പല്ലക്ക് ചുമക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. മധുര…

Read More

ജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റ് സ്കൂളിൽ, ചോദ്യം ചെയ്തയാളെ ഇടിച്ചു കൊന്നു

ചെന്നൈ : ജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റു മായി സ്കൂളിൽ എത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത 17 കാരൻ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയിലാണ് 17കാരന്‍ മരിച്ചത്. കൈത്തണ്ടയില്‍ കെട്ടുന്ന റിസ്റ്റ് ബാന്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്. തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജാതി ചിഹ്നം…

Read More

ഗവർണർ അധികാരം വെട്ടി കുറച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : തമിഴ്‌നാടില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട് ഡിഎംകെ. ഗവര്‍ണറുടെ അധികാരത്തെ നിയന്ത്രിക്കുന്ന പുതിയ ബില്‍ പാസാക്കിയിരിക്കുകയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസം തന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ച്‌ കൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന്‍ സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അണ്ണാ…

Read More

തമിഴ്നാട്ടിൽ മാസ്ക് വീണ്ടും നിർബന്ധം

ചെന്നൈ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ പലയിടങ്ങളിലും മാസ്ക് ഒഴിവാക്കി വരികയായിരുന്നു. പുതിയ തീരുമാന പ്രകാരം പൊതുയിടത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

Read More

സഞ്ചാരികൾക്ക് സ്വാഗതം, മസിനഗുഡി ഒരുങ്ങി

ഗൂഡല്ലൂര്‍: നീലഗിരിയില്‍ വേനല്‍ക്കാലം ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചു. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്ര തിരക്ക്.വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതിനാല്‍ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു തുടങ്ങി. ഈ സാഹചര്യത്തില്‍ നീലഗിരിയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലീസിന്റെ ഇടപെടലുകളും ഉണ്ട്. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനുമായി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. മസിനഗുഡി പോലീസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ട്, ലോഡ്ജ് ഹോട്ടലുടമകള്‍ എന്നിവരുമായും  കൂടിയാലോചന നടത്തി. ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും സഞ്ചാരികള്‍ക്ക്‌ സുരക്ഷ ഒരുക്കാനും ശ്രമിക്കുന്നുണ്ട്. ഊട്ടി മേട്ടുപ്പാളയം…

Read More

ഐടി കമ്പനികൾ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക്

ബെംഗളൂരു: കര്‍ണാടകയില്‍നിന്നും ഐ.ടി കമ്പനികള്‍ കൂട്ടത്തോടെ കൂടുമാറുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ നിക്ഷേപം നടത്താന്‍ നിരവധി ഐ. ടി കമ്പനികളെത്തുന്നുവെന്നും അതിനാല്‍ നിക്ഷേപ സംഗമം നടത്താനൊരുങ്ങുകയാണെന്നും തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെങ്കിലും എവിടെയുള്ള കമ്പനികളാണ് എത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കര്‍ണാടകയിലെ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികള്‍ തമിഴ്‌നാട്ടിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

Read More

24 വർഷത്തിന് ശേഷം വസ്തു നികുതി പരിഷ്കരണം

ചെന്നൈ : 24 വർഷത്തെ ഇടവേളക്ക് ശേഷം തമിഴ്നാട്ടില്‍ വസ്തുനികുതി കുത്തനെ ഉയര്‍ത്തി. 50 മുതല്‍ 150 ശതമാനം വരെയാണ് വര്‍ധനവ്. ചെന്നൈയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 600 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ 50 ശതമാനവും, 600-1200 ചതുരശ്ര അടിയില്‍ 75 ശതമാനവും, 1201-1800 ചതുരശ്ര അടിയില്‍ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയ്ക്ക് നിരക്ക് 150 ശതമാനമാകും. 15ാം ധനകാര്യ കമീഷന്‍റെ നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്നും ഇത് നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്ര ഫണ്ട് ലഭ്യമാകൂവെന്നും തദ്ദേശ മന്ത്രി കെ.എന്‍.…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (30-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 22,238 റിപ്പോർട്ട് ചെയ്തു. 26,624 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 16.2% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 22,238 ആകെ ആക്റ്റീവ് കേസുകള്‍ : 33,25,940 ഇന്ന് ഡിസ്ചാര്‍ജ് : 26,624 ആകെ ഡിസ്ചാര്‍ജ് : 30,84,470 ഇന്ന് കോവിഡ് മരണം : 38 ആകെ കോവിഡ് മരണം : 37,544 ആകെ പോസിറ്റീവ് കേസുകള്‍ : 2,03,926 ഇന്നത്തെ പരിശോധനകൾ :…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (19-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 26,981  റിപ്പോർട്ട് ചെയ്തു. 17,456  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി :  18.0% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് :  17,456 ആകെ ഡിസ്ചാര്‍ജ് :  28,06,501 ഇന്നത്തെ കേസുകള്‍ :  26,981 ആകെ ആക്റ്റീവ് കേസുകള്‍ :  30,14,235 ഇന്ന് കോവിഡ് മരണം :  35 ആകെ കോവിഡ് മരണം :  37,073 ആകെ പോസിറ്റീവ് കേസുകള്‍ :  1,70,661 ഇന്നത്തെ പരിശോധനകൾ : …

Read More

കോവിഡ് -19 ; തമിഴ്‌നാട്ടിൽ പ്രതിദിന കേസുകളിൽ വൻ ഉയർച്ച.

COVID TESTING

ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ 6,983 പേർക്കാണ് മാരകമായ വൈറസിന് പോസിറ്റീവ് ആയത്. ഇതോടെ തമിഴ്‌നാട്ടിൽ പ്രതിദിന കോവിഡ് കേസുകൾ ഒരു പുതിയ കൊടുമുടിയിലെത്തി, മൊത്തം കേസ് ലോഡ് 27,67,432 ആയി ഉയർന്നപ്പോൾ 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണം 36,825 ആയി ഉയർന്നു. സംസ്ഥാന തലസ്ഥാനം ഉൾപ്പെടെ എട്ട് ജില്ലകളിലാണ് പുതിയ അണുബാധകളിൽ ഭൂരിഭാഗവും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 721 പേർ രോഗമുക്തി നേടുകയും 27,07,779 പേർ രോഗമുക്തി നേടുകയും ചെയ്തു, 22,828 സജീവ അണുബാധകൾ അവശേഷിക്കുന്നുണ്ടെന്ന് ആരോഗ്യ…

Read More
Click Here to Follow Us