ജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റ് സ്കൂളിൽ, ചോദ്യം ചെയ്തയാളെ ഇടിച്ചു കൊന്നു

ചെന്നൈ : ജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റു മായി സ്കൂളിൽ എത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത 17 കാരൻ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയിലാണ് 17കാരന്‍ മരിച്ചത്. കൈത്തണ്ടയില്‍ കെട്ടുന്ന റിസ്റ്റ് ബാന്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്.

തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

ജാതി ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്ന റിസ്റ്റ് ബാന്‍ഡ് ധരിച്ച്‌ സ്‌കൂളില്‍ എത്തിയ പതിനൊന്നാം ക്ലാസുകാരനെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന 17കാരന്‍ ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പതിനൊന്നാം ക്ലാസുകാരന് പിന്തുണയുമായി അതേ ക്ലാസില്‍ പഠിക്കുന്ന മറ്റു രണ്ടു വിദ്യാര്‍ഥികള്‍ കൂടി എത്തി. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വച്ച്‌ നടന്ന അടിപിടിയിലാണ് 17കാരന്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്പെന്റ് ചെയ്തു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണകാരണം. ചെവിക്കും തലയുടെ ഒരു ഭാഗത്തുമാണ് അടിയേറ്റത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
[masterslider id="10"]

Related posts