വേനല്‍ ചൂട് കൂടുന്നതോടെ പലതരം ശീതളപാനീയങ്ങളുടെ ഉപയോഗവും നമ്മളില്‍ കൂടും . പലതരം ജ്യൂസുകള്‍, പഴച്ചാറുകള്‍ തുങ്ങിയവ ഈ സമയത്ത് കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരവും വേനല്‍കാല പ്രതിരോധത്തിന് അത്യന്താപേക്ഷികവുമാണ്.
വേനല്‍ക്കാലത്ത് പ്രത്യേകിച്ചും തണുത്ത പാനീയങ്ങള്‍ ഉപയോഗിക്കാനാണ് എല്ലാവർക്കും ഏറെ താല്‍പര്യം. എന്നാല്‍ എല്ലാ പാനീയങ്ങളും എല്ലാവര്‍ക്കും അനിയോജ്യമാവണമെന്നില്ല. പ്രത്യേകിച്ചും പ്രമേഹ രോഗികള്‍ക്ക്. പഞ്ചസാരയുടെ ഉപയോഗം മൂലം പ്രമേഹ രോഗികള്‍ പലരും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ മടിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ജി.ഐ ഡയറ്റ് പാലിക്കണമന്ന് പറയാറുണ്ട്. അതിനാല്‍ പഞ്ചസാരയുപയോഗിച്ചുള്ള പാനീയം അനുയോജ്യമല്ലെന്ന് പറയുന്നു.
എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ പാനീയങ്ങളാണ് അന്വേഷിക്കുന്നതെങ്കില്‍ വിഷമിക്കേണ്ട. പ്രമേഹ രോഗികള്‍ക്ക് ചൂടിനെ മറികടക്കാന്‍ ചില പാനീയങ്ങള്‍ കുടിക്കാവുന്നതാണ്.
1. ബാർളി വെള്ളം
പണ്ടു മുതൽക്കെ തന്നെ ബാര്‍ലി വെള്ളം ഒരു ചികിത്സാ പാനീയമായാണ് ഉപയോഗിക്കാറുള്ളത്. പല തരത്തിലുള്ള രോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ഒരു വീട്ടുവൈദ്യമാണിത്. അതില്‍ പ്രധാനമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നത്.
2. തേങ്ങാ വെള്ളം
തേങ്ങാവെള്ളത്തില്‍ 94% വെള്ളവും കലോറി വളരെ കുറവുമാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി, ഇലക്‌ട്രോലൈറ്റുകള്‍, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍, കൂടാതെ നിരവധി സസ്യ ഹോര്‍മോണുകള്‍ എന്നിവ തേങ്ങാവെള്ളത്തില്‍ കാണപ്പെടുന്നു.
കൂടാതെ തേങ്ങാവെള്ളത്തില്‍ നാരുകള്‍ കൂടുതലാണ്. ധാരാളം അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
3. നാരങ്ങയും ഇഞ്ചിയും ചേർത്ത വെള്ളം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇഞ്ചി വളരെയധികം സഹായിക്കുന്നു. മാത്രമല്ല പ്രമേഹം മൂലം കണ്ണുകള്‍ക്ക് സംഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കുറക്കാനും ഈ പാനീയം നല്ലതാണ്.
4. പാവയ്ക്ക ജ്യൂസ്
പ്രമേഹരോഗികള്‍ ദിവസവും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള പി-ഇന്‍സുലിന്‍ എന്ന പ്രധാനപ്പെട്ട ഘടകം അടങ്ങിയിട്ടുണ്ട്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പാവയ്ക്ക സഹായിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.