വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More

ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സർക്കാർ കോളേജുകളിൽ പഠിക്കുന്ന മുഴുവൻ ബിരുദവിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്നും തുക ഇതിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നതിനായുള്ള ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. സർക്കാർ കോളേജുകളിലെ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി മുൻ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലാപ്‌ടോപ്പ് വിതരണം ചെയ്യപ്പെട്ടെങ്കിലും പിന്നീട് പദ്ധതി നിലച്ചു. ഈ പദ്ധതി ഉടൻ പുനരാരംഭിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More

1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും; ഉദ്ഘാടനം ഇന്ന് 

ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1–10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇന്നു മുതൽ ആഴ്ചയിൽ 2 ദിവസം മുട്ടയും പഴവും നൽകും. മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് കടലമിഠായി ലഭ്യമാക്കും. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണ്ഡ്യ ഹൊസഹള്ളി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ നിർവഹിക്കും. നേരത്തേ എട്ടാം ക്ലാസ് വരെയാണ് ഉച്ചയൂണിനൊപ്പം ഇതു നൽകിവന്നിരുന്നത്. തുടർന്നാണു മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ട് പദ്ധതി പത്താം ക്ലാസ് വരെയുള്ളവർക്കാക്കിയത്. 60 ലക്ഷം വിദ്യാർഥികൾക്കായുള്ള ഈ പദ്ധതിക്കായി ബജറ്റിൽ 280 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.

Read More

പഠനസഹായമൊരുക്കി കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി. ഇന്ദിരാനഗർ ജീവൻബിമാനഗറിലെ കാരുണ്യ ഹാളിൽ നടന്ന ചടങ്ങിൽ പൈ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ രാജ്‌കുമാർപൈ, ഫൈനാൻസ് ഡയറക്ടർ മീന രാജ്‌കുമാർ പൈ എന്നിവർ മുഖ്യാതിഥികളായി. കാരുണ്യ എ.ഗോപിനാഥ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്ക് ചെക്കുകളുടെ വിതരണം നിർവഹിച്ച് രാജ്‌കുമാർ പൈ,മീന രാജ്‌കുമാർ പൈ,രവി ദാസ് കെ.പി,ജനാർദനൻ.എം,പ്രദീപ് എന്നിവർ സംസാരിച്ചു. മുന്നൂറോളം വിദ്യാർത്ഥികൾക്കാണ് കാരുണ്യ പഠന സഹായം നൽകുന്നത്. പൈ ഫൗണ്ടേഷൻ നൽകി വരുന്ന നോട്ടുപുസ്‌തകങ്ങളും വിദ്യാർത്ഥികൾക്ക് വിതരണം…

Read More

സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. കാമ്പസിന്‍റെ ടെറസിൽ വെച്ച് ഇരുവരും ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ 25നായിരുന്നു വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവമറിഞ്ഞതോടെ പെൺകുട്ടി വെള്ളിയാഴ്ച വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മരണവാർത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കൾ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവരുടെയും അനുവാദമില്ലാതെ വീഡിയോ പകർത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും…

Read More

അടച്ചിട്ട ക്ലാസ്സ്‌ മുറിയിൽ പ്രീ സ്കൂൾ വിദ്യാർത്ഥികളുടെ തമ്മിൽ തല്ല്

ബെംഗളൂരു : അധ്യാപകര്‍ ശ്രദ്ധിക്കാതായതോടെ പരസ്‌പരം തമ്മില്‍തല്ലി പ്രീ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ബെംഗളൂരുവിലെ ചിക്കലസന്ദ്ര പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രീ സ്‌കൂളായ ടെന്‍ഡര്‍ ഫൂട്ട് മോണ്ടിസോറി സ്‌കൂളില്‍ നടന്ന സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തിയത്. അധ്യാപകരുടെ ഇടപെടലുകളില്ലാതെ അടച്ചിട്ട മുറിയ്‌ക്കുള്ളില്‍ ഒരു വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പ്രചരിക്കുന്ന വീഡിയോയില്‍ വെളുത്ത ടീ ഷര്‍ട്ട് ധരിച്ച വിദ്യാര്‍ഥി മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച കുട്ടിയെ തുടര്‍ച്ചയായി തല്ലുന്നതായി കാണാം. ഈ സമയം ഒരു അധ്യാപിക ക്ലാസ്…

Read More

ജലക്ഷാമം ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താതെ വിദ്യാർത്ഥികൾ 

ബെംഗളൂരു:ജൂൺ ആദ്യവാരം പിന്നിട്ടെങ്കിലും കാലവർഷം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ മംഗലാപുരത്ത് രൂക്ഷമായ ജലപ്രശ്നമാണ് നിലനിൽക്കുന്നത്. ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ ദിവസം മുതൽ ചില സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകൾ ഒഴിവാക്കി ഓൺലൈനായി ക്ലാസ്സ് തെരെഞ്ഞെടുക്കുന്നു. ചിലയിടങ്ങളിൽ ഹാഫ് ഡേ ക്ലാസുകളും നടക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, വീടുകൾ, ആശുപത്രികൾ, ഓഫീസുകൾ എന്നിവയെല്ലാം ജലക്ഷാമം നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി മംഗളൂരു നോർത്തിലും മംഗലാപുരം സിറ്റിയിലും എല്ലാ ദിവസവും വെള്ളം നൽകുന്നതിന് പകരം രണ്ട് ദിവസത്തിലൊരിക്കൽ വെള്ളം…

Read More

ദി കേരള സ്റ്റോറി കാണാൻ വിദ്യാർത്ഥിനികൾക്ക് അവധി, ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിര്‍ദേശിച്ച്‌ പ്രിൻസിപല്‍ പുറത്തിറക്കിയ നോട്ടീസ് മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ സിനിമ കാണല്‍ മുടങ്ങി. ബുധനാഴ്ച 11 മുതല്‍ അര്‍ധ ദിന അവധി പ്രഖ്യാപിച്ചായിരുന്നു ചൊവ്വാഴ്ച പ്രിൻസിപല്‍ കെ സി ദാസ് നോടീസ് ഇറക്കിയത്. ഉച്ച 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്റെ പേരും നോടീസില്‍ പറഞ്ഞിരുന്നു. എല്ലാവരും ഈ സിനിമ നിര്‍ബന്ധമായും കണ്ടിരിക്കണം’, എന്ന ഉപദേശവും നല്‍കി. എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു…

Read More

വനിതാ ദിനത്തിൽ ബിഎംടിസി സൗജന്യ യാത്ര ഉപയോഗിച്ചത് 20 ലക്ഷത്തിലധികം സ്ത്രീകൾ

bus students

ബെംഗളൂരു: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) സൗജന്യ യാത്രാ ഓഫർ ഉപയോഗിച്ചത് 20 ലക്ഷത്തിലധികം സ്ത്രീകൾ. ബുധനാഴ്ച 21.97 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്തത്. ബസ് കോർപ്പറേഷൻ പ്രതീക്ഷിച്ചതിലും 2 ലക്ഷം കൂടുതലാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 20 ലക്ഷം സ്ത്രീകൾ തങ്ങളുടെ സേവനം തിരഞ്ഞെടുത്താൽ സർക്കാരിന് മൊത്തം 8.17 കോടി രൂപ ചെലവ് വരുമെന്ന് ബിഎംടിസി കണക്കാക്കിയിരുന്നു. എന്നാൽ ബുധനാഴ്‌ച സൗജന്യ യാത്രയ്‌ക്ക്‌ ചെലവായ തുക കോർപ്പറേഷൻ വെളിപ്പെടുത്തിയിട്ടില്ല. ആറ് ഡിവിഷനുകളിൽ, 5,15,988 പേർ വെസ്റ്റിനും 4,73,596…

Read More

കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര; വിശദാംശങ്ങൾ

ബെംഗളൂരു: മാർച്ച് 9 മുതൽ 29 വരെ നടക്കുന്ന രണ്ടാം വർഷ പിയുസി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് പാസുകൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ താമസസ്ഥലത്ത് നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ സിറ്റി, സബർബൻ, ഓർഡിനറി, എക്‌സ്പ്രസ് ബസുകളിൽ പരീക്ഷാ ദിവസങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം, അവർ അഡ്മിറ്റ് കാർഡ് ഹാജരാക്കിയാൽ മതിയെന്നും, വാർത്താക്കുറിപ്പിൽ പറയുന്നു.

Read More
Click Here to Follow Us