ഓടുന്ന ട്രെയിനിൽ ബലാത്സംഗ ശ്രമം; പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക് 

ബെംഗളൂരു: ബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്.

സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മേഡ്ചലിലേക്കുള്ള എംഎംടിഎസ് മള്‍ട്ടി-മോഡല്‍ ട്രാൻസ്പോർട്ട് സർവീസ് ട്രെയിനില്‍ വനിതാ കോച്ചില്‍ യാത്ര ചെയ്യുമ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് 23 കാരി മൊഴിനല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

അല്‍വാള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കോച്ചില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീ യാത്രക്കാർ ട്രെയിനില്‍ നിന്നിറങ്ങി. പിന്നീട് യുവതി മാത്രമായിരുന്നു കോച്ചിലുണ്ടായിരുന്നത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവ് പെണ്‍കുട്ടിയെ സമീപിക്കുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയുമായിരുന്നു.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു

എന്നാല്‍ യുവതി വിസമ്മതിച്ചതോടെ ബലപ്രയോഗത്തിലൂടെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് സ്വയരക്ഷക്കായി യുവതി ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു.

തലയിലും താടിയിലും വലതു കൈയിലും ഗുരുതരമായി പരിക്കേറ്റ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചതെന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍, ദൃക്സാക്ഷികള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവ ഉപയോഗിച്ച്‌ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. അക്രമിയെ കണ്ടാല്‍ തിരിച്ചറിയാൻ കഴിയുമെന്നും യുവതി വ്യക്തമാക്കിയതായാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
[masterslider id="10"]

Related posts