തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 28,29 തിയ്യതികളിൽ പ്രഖ്യാപിച്ച പൊതു പണിമുടക്കിൽ സംഘടിത, ആസംഘടിത മേഖലയിലെ എല്ലാം വിഭാഗം തൊഴിലാളികളും പങ്കെടുക്കുന്നതോടെ പണിമുടക്ക് ഹർത്താൽ ആയി മാറും. വ്യാപാര വ്യവസായം, പൊതുഗതാഗതം, ട്രെയിൻ, വിമാന സർവീസുകൾ എന്നിവയെ സമരം ബാധിക്കുമെന്ന് സംയുക്ത സമര സമിതി ചെയർമാൻ ആനത്തലവട്ടം ആനന്ദൻ അറിയിച്ചു. സർക്കാർ ജീവനക്കാരും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ‘ഇന്ത്യയെ വളർത്തിയത് പൊതുമേഖല, പൊതുമേഖല സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സമരം.
Read MoreTag: strike
ഫ്രീഡം പാർക്കിൽ നിരാഹാര സമരം
ബെംഗളൂരു: ഫ്രീഡം പാർക്കിൽ പി യു യൂണിവേഴ്സിറ്റി ഗസ്റ്റ് അധ്യാപകരുടെ നിരാഹാര സമരം ആരംഭിച്ചു. വേതനം കൂട്ടി തന്നില്ലെങ്കിലും 8 മണിക്കൂർ ജോലിയിൽ നിന്നും 14 മണിക്കൂർ ആയി ജോലി സമയം ഉയർത്തിയത് പിൻവലിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് സമരം. ഒരു മാസമായി സമരം തുടർന്നിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലാത്തതാണ് നിരാഹാര സമരത്തിൽ കൊണ്ട് ചെന്നെത്തിച്ചത്. കോവിഡ് പ്രതിസന്ധി കാരണം 2264 പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 12900 ഓളം പേർക്ക് ജോലി അവസരം നിഷേധിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.
Read Moreമാർച്ച് 28,29 ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം : 28,29 തിയ്യതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംയുക്ത സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. ബാങ്ക് സ്വകാര്യവൽകരണം, പുറം കരാർ എന്നിവ ഉപേക്ഷിക്കുക, കിട്ടാകടങ്ങൾ തിരിച്ചു പിടിക്കുക, നിക്ഷേപ പലിശ വർധിപ്പിക്കുക എന്നിവ ഉന്നയിച്ചാണ് പണിമുടക്കിനു ആഹ്വനം ചെയ്തത്.
Read Moreമാർച്ച് 28,29 അഖിലേന്ത്യാ പണിമുടക്ക്
തിരുവനന്തപുരം : കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച് മാർച്ച് 28,29 തിയ്യതികളിൽ സംയുക്ത തൊഴിൽ പണിമുടക്കിന് ആഹ്വനം. സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് മാർച്ച് 28,29 തീയതികളിലേക്ക് മാറ്റിയത്.
Read Moreറാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം; ടാക്‌സി, ഓട്ടോ ഡ്രൈവർമാരുമായി ചർച്ച ചെയ്യും.
ബെംഗളൂരു: ബൈക്ക് ടാക്‌സി അഗ്രഗേറ്ററായ റാപ്പിഡോ നിരോധിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ഗതാഗത വകുപ്പ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഗതാഗത മന്ത്രി ബി ശ്രീരാമുലുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബൈക്ക് ടാക്സി അഗ്രഗേറ്ററുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യും. ബൈക്ക് ടാക്‌സികളുടെ പ്രവർത്തനം തങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്ന് ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രതിനിധികളെ തങ്ങളുടെ പരാതികൾ അറിയിക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണർ എൻ ശിവകുമാർ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക് ബൈക്കുകൾ ടാക്‌സിയായി ഓടിക്കാൻ…
Read Moreമാലിന്യം നിക്ഷേപ കരാറുകാർ സമരത്തിലേക്ക്; മാലിന്യ നിർമാർജനം തടസ്സപ്പെടാൻ സാധ്യത.
ബെംഗളൂരു: പണം നൽകുന്നതിൽ കാലതാമസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യുടെ മാലിന്യ കരാറുകാർ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തതിനാൽ വെള്ളിയാഴ്ച മുതൽ ബെംഗളൂരുവിലുടനീളം പ്രതിദിന മാലിന്യ ശേഖരണം തടസ്സപ്പെടാൻ സാധ്യത. ബിബിഎംപി ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എസ് എൻ ബാലസുബ്രഹ്മണ്യൻ പറയുന്നതനുസരിച്ച്, തുടർച്ചയായ ഏഴ് മാസമായി പൗരസമിതി അവരുടെ ബില്ലുകൾ ക്ലിയർ ചെയ്തിട്ട് ഇതോടെ 248 കോടി രൂപ ബിബിഎംപിയിൽ കെട്ടിക്കിടക്കുന്നുതെന്നും ഇത്രയും വലിയ കുടിശ്ശികയുള്ളതിനാൽ, ഞങ്ങൾക്ക് എങ്ങനെ ഞങ്ങളുടെ ജോലി നിർവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തിലധികം പേർ…
Read Moreഎയർ ഇന്ത്യ ടെക്‌നീഷ്യന്മാർ പണിമുടക്ക് പ്രഖ്യാപിച്ചു.
മുംബൈ: എയർ ഇന്ത്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏഴുമുതൽ പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരിക്കപ്പെട്ട ശേഷം എയർ ഇന്ത്യയിലെ ആദ്യ പണിമുടക്കാണ് ഫെബ്രുവരി ഏഴിന് നടക്കുന്നത്. വിമാനക്കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള 1,700 ഓളം എയർക്രാഫ്റ്റ് മെയിന്റനൻസ് ടെക്‌നീഷ്യന്മാരാണ് പണിമുടക്കിലേർപ്പെട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ ഈ പണിമുടക്ക് എയർ ഇന്ത്യയുടെ സർവീസിനെ സാരമായി ബാധിച്ചേക്കും. സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനിയറിങ് സർവീസ് ലിമിറ്റഡു (എയ്‌സൽ)മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നവരാണ് പണിമുടക്കുന്ന ജീവനക്കാർ. ഉടമസ്ഥാവകാശം ടാറ്റക്ക് കൈമാറിയ ശേഷവും ഇവരാണ് എയർ ഇന്ത്യയുടെ സർവീസ്…
Read Moreകേരളത്തിൽ നാളെ നിശ്ചയിച്ചിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു;
തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകൾ അറിയിച്ചു. തൊഴിലാളികളുടെ ആവശ്യം സർക്കാർ പരിഗണിച്ച സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്നും സംയുക്ത ഓട്ടോ ടാക്‌സി യൂണിയൻ അറിയിച്ചു. ഓട്ടോ തൊഴിലാളികളുടെ ചാർജ് വർധന സർക്കാറിന്റെ പരിഗണനയിലാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ് വർധനവിനെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയാട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ചാർജ് വർധനവിനെ കുറിച്ച് അന്തിമമായി തീരുമാനം എടുക്കുക. കേരളത്തിൽ സി.എൻ.ജി ഓട്ടോറിക്ഷകളുടെ ടെസ്റ്റിങ് സെന്ററുകൾ ഇല്ല, അതിനാൽ ആറുമാസത്തിനുള്ളിൽ എറണാകുളത്ത് ടെസ്റ്റിങ്…
Read Moreമാലിന്യ കരാറുകാർ അനിശ്ചിതകാല പണിമുടക്കിലേക്ക്
ബെംഗളൂരു: ബിബിഎംപിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഡിസംബർ 31 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു . ഡിസംബർ എട്ടിന് തങ്ങളുടെ പ്രശ്‌നങ്ങൾ രേഖപ്പെടുത്തിയ കത്ത് ബിബിഎംപിക്ക് കൈമാറിയതായി അംഗങ്ങൾ പറഞ്ഞു. ഉടൻ പരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് മാലിന്യ കരാറുകാർ ഭീഷണിമുഴക്കി. ഡിസംബർ 31 ന് കർണാടക ബന്ദിന്റെ ഭാഗമായി സമരം നടത്തുമെന്നും ജനുവരി ഒന്നു മുതൽ അനിശ്ചിതകാല സമരം തുടരുമെന്നും ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ മേധാവി എസ് എൻ ബാലസുബ്രഹ്മണ്യ പറഞ്ഞു. കരാറുകാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ,…
Read Moreമതപരിവർത്തന നിരോധന ബിൽ; ക്രിസ്ത്യൻ സംഘടനകളുടെ നിരാഹാര സമരം വെള്ളിയാഴ്ച.
ബെംഗളൂരു: സർക്കാരിന്റെ മതപരിവർത്തന നിരോധന ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിനെതിരായി ക്രിസ്ത്യൻ സംഘടനകൾ വെള്ളിയാഴ്ച ബെലഗാവിയിൽ നിരാഹാര സമരം നടത്തും. മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിങ്കളാഴ്ചയും ആവർത്തിച്ചിരുന്നു. എന്നാൽ മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് ഉപദ്രവങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ സംഘടനകൾ സമരം നടത്തുന്നത്. പത്തുദിവസത്തെ സമരത്തിനായി ക്രിസ്ത്യൻ സംഘടനകൾ അനുമതി തേടിയെങ്കിലും ഒരുദിവസത്തെ സമരത്തിനാണ് പോലീസ് അനുമതി ലഭിച്ചത്.
Read More